ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ടയിൽ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. കേസ് സി.ബി.ഐ.ക്കു വിടണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തും നൽകിയ ഹർജിയാണ് ഹൈകോടതി പരിഗണിക്കുന്നത്.
മാര്‍ച്ച് 22 നാണ് കോട്ടയം കാഞ്ഞിരപ്പളളി സെൻറ് ഡൊമിനിക്‌സ് കോളജ് രണ്ടാംവര്‍ഷ ബി.കോം വിദ്യാർഥിനി ആയിരുന്ന ജെസ്‌നയെ കാണാതാകുന്നത്. ജെസ്നയെ കണ്ടെത്താൻ വിവിധ തലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് സഹോദരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്.
സംഭവം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിലെ നിർണായക കണ്ടെത്തലുകൾ പരസ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, ഇതു സംബന്ധിച്ച റിപ്പോർട്ട് ഗവ. പ്ലീഡർ മുഖേന മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























