കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ അടുത്ത ആഴ്ച കേന്ദ്ര സംഘം എത്തും

കേരളത്തിലെ മഴക്കെടുതികള്‍ വിലയിരുത്താനായി അടുത്ത ആഴ്ച കേന്ദ്ര സംഘം എത്തും. ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ആഗസ്റ്റ് ഏഴിന് സംസ്ഥാനത്തെത്തുക.
ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളിലാണ് സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. ഏഴിന് കൊച്ചിയിലെത്തുന്ന സംഘം മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച കുട്ടനാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ ഏട്ടിന് സന്ദര്‍ശിക്കും. ഒമ്പതിന് മുഖ്യമന്ത്രിയുമായും റവന്യൂ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കോട്ടയം, പത്തനം തിട്ട ജില്ലകളിലും സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും
"
https://www.facebook.com/Malayalivartha


























