ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പൊലീസുകാര്‍ക്ക് വേണ്ടി ഏമാന്‍മാര്‍ 10 ലക്ഷം രൂപ പിരിക്കുന്നു... ശമ്പള ദിവസമായ ഇന്നലെ മുതല്‍ പിരിവ് തുടങ്ങി

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സഹായിക്കാന്‍ പൊലീസില്‍ പണപ്പിരിവ് തുടങ്ങി. പൊലീസിലെ ഉന്നതരുടെ അറിവോടെയാണ് പൊലീസുകാരില്‍ നിന്നും പണപ്പിരിവ് ആരംഭിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട എ.എസ്.ഐ ജിത കുമാര്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരുടെ കുടുംബത്തിനെ സഹായിക്കുന്നതിനും മേല്‍ കോടതിയില്‍ വിധിക്കെതിരെ അപ്പീല്‍ പോകുന്നതുള്‍പ്പെടെ നിയമസഹായം ലഭ്യമാക്കുന്നതിനുമായാണ് പണപ്പിരിവ്.
ഓരോ സ്‌റ്റേഷനില്‍ നിന്നും ഓരോ പൊലീസ് ഉദ്യോഗസ്ഥനും കുറഞ്ഞത് ആയിരം രൂപ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ശമ്പള ദിവസമായ ഇന്നലെ മുതല്‍ ഈ പണപ്പിരിവ് ആരംഭിച്ചു. ഇതിലൂടെ ഭീമമായ തുകയാണ് പിരിക്കുന്നത്. പിരിച്ചെടുക്കുന്ന തുകയില്‍ നിന്നും കുറഞ്ഞത് പത്ത് ലക്ഷം രൂപ വീതം ശിക്ഷിക്കപ്പെട്ട ഇരുവരുടേയും കുടുംബങ്ങള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മന:പൂര്‍വ്വമല്ലാത്ത കൊലപാതകക്കുറ്റമാണ് പൊലീസുകാര്‍ക്കെതിരെ ഉള്ളതെന്നും കൃത്യനിര്‍വ്വഹണത്തിനിടെ സംഭവിച്ച പാളിച്ച എന്ന നിലക്ക് ഈ പൊലീസ് ഉദ്യോഗ സ്ഥരുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പണപ്പിരിവ്. ഇതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മതവും പൊലീസ് അസോസിയേഷന്റെയും മൗന അംഗീകാരവുമുണ്ട്. എത്രയും പെട്ടെന്ന് ഈ തുക പിരിച്ചെടുക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha


























