അപസര്‍പ്പക കഥകളിൽ മാത്രം കേട്ട് പരിചയമുള്ള നടുക്കുന്ന മൊഴി; മുന്നൂറ് മൂർത്തികളുടെ ശക്തിയുള്ള ഗുരു അമാനുഷിക ശക്തി നേടാൻ കന്യകകളെ നിരത്തി പൂജ ചെയ്യാൻ പദ്ധതിയിട്ടപ്പോൾ അനീഷ് കന്യകാത്വ പൂജ പരീക്ഷിച്ചത് കൃഷ്ണന്റെ മകളിൽ! കൊന്ന് കൊലവിളിച്ചിട്ടും കേട്ടാൽ അറയ്ക്കുന്ന ലൈംഗിക വൈകൃതങ്ങൾക്ക് മൃതദേഹങ്ങൾ ഇരയാക്കി...

ഇടുക്കി കമ്പകക്കാനത്ത് കൂട്ടക്കുരുതിക്കിരയായ കൃഷ്ണനെയും കുടുംബത്തെയും അനീഷ് ഇല്ലാതാക്കിയത് ഇഞ്ചിഞ്ചായി. കൃഷ്ണനെയും കുടുംബത്തെയും കൊന്ന് വീടിനുള്ളില്‍ കിടത്തിയിട്ടും പകയുടെ കനല്‍ എരിഞ്ഞു തീരാതിരുന്ന അനീഷും കൂട്ടാളി ലിബീഷും ചെയ്തത് അപസർപ്പക കഥകളിൽ മാത്രം കേട്ടിട്ടുള്ള അറയ്ക്കുന്ന പ്രവർത്തികൾ. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന്‍ അനീഷുമായി കന്യകളെ വെച്ചുള്ള പൂജയ്ക്ക് ആലോചിച്ചിരുന്നതായും ഇരകളെ കൊലപ്പെടുത്തിയ ശേഷം ഒന്നാംപ്രതി അനീഷ് കൃഷ്ണന്റെ മകള്‍ അര്‍ഷയെ ഉപയോഗിച്ച് ഇക്കാര്യം പരീക്ഷിക്കാന്‍ ശ്രമിച്ചതായും സംശയം. കൃത്യം നടത്തിയ ശേഷം അനീഷ് കൃഷ്ണന്റെ ഭാര്യ സൂശീലയുടെയും അര്‍ഷയുടെയും മൃതദേഹങ്ങളെ അപമാനിച്ചതായും പോലീസ് പറഞ്ഞിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ ഇക്കാര്യത്തില്‍ കിട്ടിയ മൊഴി പോലീസുകാരെ വരെ ഞെട്ടിച്ചുകളഞ്ഞു. കൊലപ്പെടുത്തിയ ശേഷം അര്‍ഷ കന്യകയാണോ എന്ന് നോക്കാന്‍ അനീഷ് ലിബീഷിനോട് ആവശ്യപ്പെടുകയും തന്റെ അറിവ് വെച്ച് ലിബീഷ് വിരല്‍ കടത്തി പരിശോധന നടത്തിയെന്നുമാണ് ലിബീഷ് പോലീസിനോട് പറഞ്ഞത്. സുശീലയുടെ മൃതദേഹത്തില്‍ ഇതിനിടയില്‍ അനീഷ് ലൈംഗികത പരീക്ഷിക്കുകയും ചെയ്തു. അതേസമയം ഈ ആരോപണം അനീഷ് ചോദ്യം ചെയ്യലില്‍ നിഷേധിച്ചു.
കൊലപാതകം നടത്തിയ വീട്ടില്‍ അനീഷും ലിബീഷും മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് അനീഷ് വീട്ടില്‍ കന്യകളെ വെച്ചുള്ള പൂജ നടത്തിയോ എന്നാണ് പോലീസിന്റെ സംശയം. നേരത്തേ പൂജയ്ക്കായി കന്യകളെ കിട്ടുമോ എന്ന വിവരം കൃഷ്ണന്‍ തന്നോട് ചോദിച്ചിരുന്നതായി അനീഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അര്‍ഷയില്‍ ലിബീഷ് പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തില്‍ പൂജ പോലെയുള്ള നീക്കം പ്രതികള്‍ നടത്തിയതായുള്ള സംശയം ഉയരുന്നുണ്ട്.
കൊല നടത്തിയ ദിവസം വീട്ടിലെത്തി ആടിനെ ഉപദ്രവിച്ചപ്പോള്‍ ആട് കിടന്നു കരയുന്നത് കേട്ടാണ് കൃഷ്ണന്‍ വീടിന് പുറത്തേക്ക് ഇറങ്ങിവന്നത്. തുടര്‍ന്ന് കൃഷ്ണനെ ലിവര്‍പൈപ്പിന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെയെത്തിയ സുശീലയെയും അടിച്ചു വീഴ്ത്തിയ ശേഷം അനീഷ് കൃഷ്ണന്റെ മകള്‍ അര്‍ഷയെ ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്നില്‍ നിന്നും വായ പൊത്തിപ്പിടിച്ചപ്പോള്‍ വിരല്‍ കടിച്ചുമുറിച്ച് തെന്നിമാറി അനീഷിനെ ആക്രമിച്ചു. വര്‍ദ്ധിത വീര്യത്തോടെ അനീഷ് അര്‍ഷയെ ആക്രമിക്കുകയായിരുന്നു. അതിന് ശേഷം അര്‍ജുനെയും കൊലപ്പെടുത്തി.
പുലര്‍ച്ചെ 12.30 യോടെയാണ് ഇവര്‍ കൃഷ്ണന്റെ വീട്ടില്‍ എത്തിയത്. അരമണിക്കൂര്‍ കൊണ്ട കൃത്യം നടത്തി പുലര്‍ച്ചെ 5 മണിയോടെയാണ് തിരിച്ച് വീട്ടിലെത്തിയത്. കൃത്യം നടത്താനുള്ള അരമണിക്കൂറും തൊടുപുഴയില്‍ തിരിച്ചെത്താനുള്ള ഒരു മണിക്കൂറും കൂടി കണക്കാക്കിയാല്‍ ബാക്കി സമയം ഇരുവരും എന്തു ചെയ്‌തെന്ന് വ്യക്തത വരുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സമയത്തിന്റെ ഇടവേളയില്‍ കൃഷ്ണനില്‍ നിന്നും പഠിച്ച മന്ത്രവാദങ്ങള്‍ ഉപയോഗിച്ച് കൃഷ്ണന്‍ ആലോചിച്ചിരുന്ന കന്യകയെ വെച്ചുള്ള പൂജ അനീഷ് ചെയ്തു നോക്കിയോ എന്നാണ് സംശയം.
കൃഷ്ണന്റെ സഹായിയായി നിന്നുകൊണ്ട് അനീഷ് ചില മന്ത്രവാദങ്ങള്‍ പഠിച്ചെടുത്തിരുന്നു. അടുത്തകാലത്തായി തന്റെ മന്ത്രങ്ങള്‍ ഫലിക്കാത്തത് കൃഷ്ണന്‍ സിദ്ധി പിടിച്ചെടുത്തതാണെന്നായിരുന്നു അനീഷ് സംശയിച്ചത്. തുടര്‍ന്ന് മറ്റൊരു മന്ത്രവാദിയെക്കൊണ്ട് പ്രശ്‌നം വെപ്പിച്ചപ്പോള്‍ ഗുരുവിനെ കൊന്നാല്‍ സിദ്ധികള്‍ തിരിച്ചുകിട്ടുമെന്ന് ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ കോഴിവെട്ടും പ്രതികള്‍ നടത്തി. അനീഷിന്റെ അന്ധവിശ്വാസത്തില്‍ വീണിരുന്നില്ലെങ്കിലും കൃഷ്ണന്റെ പൊന്നും പണവുമാണ് ലീബീഷിനെ ആകര്‍ഷിച്ചത്.
https://www.facebook.com/Malayalivartha

























