മാതാപിതാക്കള്‍ മകളോട് ചെയ്തത് കൊടും ക്രൂരത

സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നുള്ള വാര്‍ത്തയാണ് വരുന്നത്. ലോകത്തുടനീളം ഈ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മകള്‍ക്കെതിരെ മാതാപിതാക്കളുടെ കൊടും ക്രൂരത. മകളെ ബലാത്സംഗം ചെയ്ത ശേഷം മാതാപിതാക്കള്‍ ഇവളെ ലൈംഗിക അടിമയാക്കുകയായിരുന്നു. മാത്രമല്ല കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തുകയും ചെയ്തു.
യുകെയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വേല്‍സിലാണ് കുടുംബം താമസിച്ച് വന്നത്. വര്‍ഷങ്ങളായി മാതാപിതാക്കള്‍ മകളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയെ വീടിന് പുറത്തിറക്കാനോ സ്‌കൂളില്‍ വിടുവാനോ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല.
കുട്ടിയുടെ വിവരം പുറത്താകാതിരിക്കാനായി മാതാപിതാക്കളുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്. പൊതുവെ നോക്കുമ്പോള്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉള്ളതായി തോന്നില്ല. ഇത്ര ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്ന വീടാണിതെന്ന് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് അയല്‍ വാസികള്‍ പറയുന്നത്.
യുവതിക്ക് 16 വയസുള്ളപ്പോള്‍ ഇംഗ്ലണ്ടിലെ ഒരു പബ്ബില്‍ വെച്ചാണ് ദമ്പതിമാര്‍ കണ്ടുമുട്ടുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇവര്‍ പിന്നീട് വേല്‍സിലേക്ക് താമസം മാറുകയായിരുന്നു. കൊടും ക്രൂരതയ്ക്ക് ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























