ഉരുള്‍ പൊട്ടലില്‍ ഭയന്ന് കരഞ്ഞ മക്കളെ നെഞ്ചോട് ചേർത്ത്പിടിച്ചു... ദുരന്ത മുഖത്ത് നിന്നും അവരെ എടുക്കുമ്പോഴും കൈ വിട്ടുപോയിരുന്നില്ല; പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയില്‍ കണ്ടെത്തിയ ആ കാഴ്ച്ച ദയനീയം

കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ച് ഗീത എന്ന അമ്മയുടേയും മക്കളായ നവനീത് നിവേദ് എന്നിവരുടെ മൃതദേഹങ്ങളുമാണ് പരസ്പരം കെട്ടിപ്പുണര്‍ന്ന് നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രളയം വന്ന് സര്‍വതും മുങ്ങിയപ്പോഴും മക്കളെ കൈവിടാതെ കെട്ടിപ്പുണര്‍ന്ന് നില്‍ക്കുന്ന അമ്മയുടെ ചിത്രം കരളലിയിക്കുന്ന കാഴ്ചയാകുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നുമാണ് ഈ ദൃശ്യം പുറത്തുവന്നത്.
ചെളി നിറഞ്ഞ പ്രദേശത്ത ജെസിബി വച്ച് നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ കിടന്നിരുന്ന മൃതശരീരം നാട്ടുകാര്‍ കണ്ടെത്തിയത്. ഉരുള്‍ പൊട്ടലില്‍ ഭയന്ന് കരഞ്ഞ മക്കളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതാകാം ഇതെന്നും ഇതുകേട്ട് അടുത്തവീട്ടില്‍ നിന്നും സുബ്രഹ്മണ്യന്‍ ഓടിയെത്തിയിരുന്നുവെന്നാണ് കരുതുന്നത്.
ഇതിനിടയില്‍ ആണ് ഇയാളും അപകടത്തില്‍പെട്ടത്. സുബ്രഹ്മണ്യന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നിലമ്പൂര്‍ ചെട്ടിയംപാടത്ത് കോളനിക്ക് നേരെയുള്ള കുന്നിന്‍ മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
https://www.facebook.com/Malayalivartha

























