സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് എംഐ ഷാനവാസ് എംപി...

ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയ തനിക്ക് അപമാനം നേരിട്ടുവെന്ന് . എംഐ ഷാനവാസ് എംപി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ഷാനവാസ് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 15 ന് ചുരം ഇടിഞ്ഞ് ഗതാഗതം നിലച്ച സമയത്ത് അവലോകന യോഗം ഇടത്പക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ചു. എന്നാല്‍ യോഗത്തില്‍ നിന്ന് ചിലരെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ താന്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്കമാക്കി.
വയനാട്ടിലെ ദുരന്ത സ്ഥലം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനല്ല വീഡിയോയില്‍ പ്രചരിക്കുന്ന മറുപടി പറഞ്ഞത് .അവിടെ നടന്ന അവലോകന യോഗത്തില്‍ എംപി എന്ന നിലയ്ക്ക് എന്നെ ക്ഷണിക്കാതെ വളരെ മോശം രീതിയില്‍ രാഷ്ട്രീയം കളിക്കുന്നതിനെയാണ് കുറ്റപെടുത്തിയത്. സമയമോ തീയ്യതിയോ അറിയാത്ത സ്ഥിതിക്ക് ക്ഷണിക്കാതെ എങ്ങനെ പങ്കെടുക്കും എന്നാണ് പറഞ്ഞത് .
എംഐ ഷാനവാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
എന്റെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി തെറ്റ് ധരിപ്പിക്കുന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്, കഴിഞ്ഞ ജൂണ്‍ 15 ന് ചുരം ഇടിഞ്ഞ് ഗതാഗതം നിലച്ച സമയത്ത് അവലോകന യോഗം ഇടത് പക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ചു, പ്രസ്ഥുത യോഗത്തില്‍ ഡഉഎ ജന പ്രധിനിധികളായ സ്ഥലം MP, ബ്ലോക്ക് പ്രസിണ്ടന്റ് പഞ്ചായത്ത് പ്രസിണ്ടന്റ് എന്നിവരെ ഒഴിവാക്കി കൊണ്ടാണ് ആ യോഗം വിളിച്ചത്. യോഗം പുതുപ്പാടിയില്‍ ആയത് കൊണ്ട് പഞ്ചായത്ത് പ്രസിണ്ടന്റ് ഉള്‍പ്പെടെ ഉള്ള ജനപ്രധിനിധികള്‍ ക്ഷണിക്കാതെ തന്നെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു . രാവിലെ നടന്ന അവലോകന യോഗത്തിന് ശേഷം ഞാന്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
വയനാട്ടിലെ ദുരന്ത സ്ഥലം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനല്ല വീഡിയോയില്‍ പ്രചരിക്കുന്ന മറുപടി പറഞ്ഞത് .അവിടെ നടന്ന അവലോകന യോഗത്തില്‍ എം പി എന്ന നിലയ്ക്ക് എന്നെ ക്ഷണിക്കാതെ വളരെ മോശം രീതിയില്‍ രാഷ്ട്രീയം കളിക്കുന്നതിനെയാണ് കുറ്റപെടുത്തിയത്.സമയമോ തീയതിയോ അറിയാത്ത സ്ഥിതിക്ക് ക്ഷണിക്കാതെ എങ്ങനെ പങ്കെടുക്കും എന്നാണ് പറഞ്ഞത് . യോഗം ഉണ്ട് എന്ന് മുന്‍കൂട്ടി അറിയാന്‍ വഴികളില്ലല്ലോ .അതിനെ ഈ രീതിയില്‍ വളച്ചൊടിച്ച് ,വാസ്തവ വിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിക്കന്നവര്‍ക്കെതിരെ ഇന്ന് ഡിജിപി ക്ക് പരാതി നല്‍കും .
https://www.facebook.com/Malayalivartha

























