ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനുള്ള ത്യാഗമാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത് ; താരപരിവേഷങ്ങളൊന്നുമില്ലാതെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മുട്ടി

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മുട്ടി.എറണാകുളം വടക്കന്‍ പറവൂരിലെ തേലത്തുരുത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തിയാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തത്. ദുരിതബാധിതരെ സഹായിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.
ആരും ബേജാറാകരുത്.. പ്രകൃതിയാണ് പ്രകൃതി ക്ഷോഭമാണ്.. ആരാലും നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തുമുള്ള പ്രശ്‌നമാണ്. ഇവിടെ ഇല്ലാത്ത മഴയ്ക്കാണ് നമ്മള്‍ ദുരിതം അനുഭവിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഇത് എല്ലാവരെയും ബാധിച്ചിട്ടില്ല. പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാത്രമേ ബാധിക്കുന്നുള്ളൂ.. ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനുള്ള ത്യാഗമാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. നിങ്ങള്‍ മാറിക്കൊടുക്കുന്നതു കൊണ്ടാണ് വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഉണ്ടാകുന്നത്. ആ സൗകര്യം ഇല്ലായിരുന്നെങ്കില്‍ ഒരേസമയത്ത് വെള്ളം പരന്നൊഴുകി ഒത്തിരിപേരുടെ ജീവന്‍ പോലും അപകടത്തിലാകുമായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ഒരു വലിയ ത്യാഗമാണ് കടമായാണ് ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
താരപരിവേഷങ്ങളൊന്നുമില്ലതെയാണ് മമ്മൂട്ടി വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍ വൈകീട്ട് 11 മണിയോടെ ആയിരുന്നു അദ്ദേഹം എത്തിയത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇടുക്കി അണക്കെട്ട് തുറന്ന പശ്ചാത്തലത്തില്‍ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























