മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നടന്ന ദുരന്തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കേരളത്തിലെ പലയിടങ്ങളിലും സംഭവിച്ചതാണെന്ന രീതിയിൽ പ്രചാരണം ; കർശന നടപടിക്കൊരുങ്ങി പോലീസ്

സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളെകൊണ്ട് മലയാളി പൊറുതി മുട്ടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പ്രളയ കാലത്തും ഇതിന് മാറ്റമില്ല. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നടന്ന ദുരന്തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കേരളത്തിലെ പലയിടങ്ങളിലും സംഭവിച്ചതാണെന്ന രീതിയിൽ പ്രചരിപ്പിക്കുമായാണ് ഒരുകൂട്ടർ. ഇവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
സംസ്ഥാനം നേരിടുന്ന മഴക്കെടുതിയെ പറ്റി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഒഡിഷയിലെയും , കാനഡയിലെയും, ഓസ്‌ട്രേലിയയിലെയുമെല്ലാം പ്രളയങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കേരളത്തിലെഎല്ലാവും പ്രമുഖ സ്ഥലങ്ങളുടെ പേര് വച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങൾ എഴുതി പിടിപ്പിക്കുകയാണ്. വാട്സാപ്പ് വഴിയാണ് ഇത്തരത്തിൽ കൂടുതൽ വാർത്തകൾ പ്രചരിക്കുന്നത്. വാർത്തയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി ഇതിനൊപ്പം ഒരു വോയ്‌സ് മെസ്സേജും ഉണ്ടാകും.
ഇത്തരത്തിൽ വ്യാജ വാർത്തകൾ പരത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തരുതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള പോലീസിന്റെ സഹായത്തോടുകൂടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ പിടിക്കാൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha

























