ഭൂനികുതിയടച്ചാല്‍ നികുതിരസീത് ഇനി സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

ഭൂനികുതിയടച്ചാല്‍ നികുതിരസീത് ഇനി സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതിനായി നികുതിയടയ്ക്കുന്നതോടൊപ്പം മൊബൈല്‍ നമ്പര്‍ കൂടി നല്‍കിയാല്‍ മതി. മൂന്നുതവണ മാത്രമേ രസീത് പ്രിന്റെടുക്കാനാകൂവെന്നുമാത്രം. വില്ലേജ് ഓഫീസുകളില്‍ ഇപേയ്‌മെന്റ് വഴി നികുതിയടയ്ക്കുന്നവര്‍ക്കായി റെലിസ് സോഫ്റ്റ്‌വേര്‍ ചുമതലക്കാരായ പാലക്കാട് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി.)ആണ് ഈ സംവിധാനമൊരുക്കിയത്.
ഇ രസീത് നല്‍കുന്നതിന് പലപ്പോഴും വില്ലേജുകളില്‍ പ്രിന്ററും ടോണറുമില്ലാത്തതെല്ലാം തടസ്സമാകാറുണ്ട്. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം. നികുതിയടയ്ക്കുന്നതോടൊപ്പം നല്‍കുന്ന നമ്പറില്‍ ഉടന്‍തന്നെ ഒരു ലിങ്ക് വരും. ഈ ലിങ്ക് ഡൗണ്‍ലോഡ് ചെയ്താല്‍ നമ്മുടെ നികുതി രസീത് കാണാനാകും. അതിന്റെ പ്രിന്റെടുത്താല്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കാം. രസീതിലെ ക്യൂ.ആര്‍.കോഡ് സ്‌കാന്‍ചെയ്താല്‍ ഏത് വകുപ്പുകള്‍ക്കും ഇതിന്റെ ആധികാരികത ബോധ്യപ്പെടും.
റെലിസ് സോഫ്റ്റ്‌വേറില്‍ കയറിയും ഇത് പരിശോധിക്കാം. ഭൂമി കൈമാറ്റം ചെയ്‌തോയെന്ന് ഇതുപയോഗിച്ച് പരിശോധിക്കാനാകും. മാത്രമല്ല പരമ്പരാഗത നികുതിരസീതുകൊണ്ട് ഇത് സാധ്യവുമല്ല. ഒരിക്കല്‍ അടച്ചാല്‍ അടുത്ത കൊല്ലംവരെ ഭൂമിവിറ്റാലും അതുപയോഗിച്ച് പലതും ചെയ്യാനാകും. കോടതികളില്‍ ജാമ്യത്തിനുവരെ വിറ്റ ഭൂമിയുടെ നികുതി രസീതുകള്‍ ചിലര്‍ ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























