കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് എം.എ.യൂസഫലി അഞ്ച് കോടി നല്‍കും

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലി പ്രഖ്യാപിച്ചു. മറ്റൊരു വ്യവസായി ബി.ആര്‍.ഷെട്ടി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സംഭാവനകള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
താരസംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കിയിരുന്നു. തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കും. നടന്‍ കമലഹാസനും 25 ലക്ഷം രൂപ സംഭാവന ചെയ്തു. പുതുച്ചേരി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായം നല്‍കും
https://www.facebook.com/Malayalivartha

























