മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു, വൈകുന്നേരം തിരുവനന്തപുരത്ത് അവലോകനയോഗം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ എട്ട് മണിക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി 8.45 ന് ചെങ്ങന്നൂരെത്തി. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി അവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു.
പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ഇതിന് ശേഷം പത്തനംതിട്ടയിലെ കോഴഞ്ചേരിയിലെ എം.ജി.എം ഓഡിറ്റോറിയത്തിലെ ക്യാമ്പിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പറവൂറിലെ ക്യാമ്പിലെത്തി. ക്യാമ്പില്‍ ദുരിതബാധിതരെ സന്ദര്‍ശിച്ചു. അതിനു ശേഷം തൃശ്ശൂര്‍ ചാലക്കുടിയിലെത്തി ദുരിത ബാധിതരുമായി സംസാരിച്ചു.
ചാലക്കുടിയില്‍ മാത്രം മുന്നൂറ് കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രളയം ഉണ്ടാക്കിയിട്ടുള്ളത്. വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകനയോഗത്തില്‍ പങ്കെടുക്കും
https://www.facebook.com/Malayalivartha

























