രാജ്യത്ത് ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ മുപ്പത്തിയഞ്ച് ശതമാനവും ചൈനയിൽ നിന്ന് ; വാർത്ത വിനിമയ മന്ത്രാലയം കേന്ദ്ര സുരക്ഷാ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു

സാങ്കേതിക വിദ്യ ഏറെ വളർന്നതോടുകൂടി ഏറെ ഭയത്തോടുകൂടി നോക്കി കാണേണ്ട ഒന്നാണ് സൈബർ ആക്രമണങ്ങൾ. രാജ്യത്ത് ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ മുപ്പത്തിയഞ്ച് ശതമാനവും ചൈനയിൽ നിന്നാണെന്ന് കണ്ടുപിടിത്തം. ഇന്ത്യൻ ഐടി മേഖലയെ ആകെ പിടിച്ച്‌കുലുക്കാൻ പോകുന്ന രീതിയിലുള്ള വൈറസ് ആക്രമണമാണ് ചൈന നടത്താൻ ലക്‌ഷ്യം വയ്ക്കുന്നത് എന്നും സൂചന.
കാലം ഏറെ മാറി പഴയ കാലത്തെപോലെ സൈന്യങ്ങൾ തമ്മിൽ നേരിട്ടുള്ള യുദ്ധമല്ല ഇപ്പോൾ നടക്കുന്നത്. എന്തിനും ഏതിനും സൈബർലോകം ഉള്ളയിടത്താണ് യുദ്ധവും സൈബർ ആയി മാറുന്നത്. രഹസ്യ രേഖകളും തന്ത്രപരമായ സൈനിക രേഖകളും അടക്കം നിരവധി വിവരങ്ങൾ ഇത്തരത്തിൽ ചോർത്തപ്പെടാറുണ്ട്. ഇന്ത്യയിൽ നടക്കുന്ന മുപ്പത്തിയഞ്ച് ശതമാനം ആക്രമണങ്ങളും നടത്തുന്നത് ചൈന ആണെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റുകളെയാണ് പ്രധാൻമയേയും ലക്‌ഷ്യം വക്കുന്നത്. ചൈന അമേരിക്ക റഷ്യ ഈ മൂന്ന് രാജ്യങ്ങളാണ് ഇന്ത്യയിലെ ഔദ്യോഗിക സൈറ്റിൽ നിന്നും വിവരങ്ങൾ ചോർത്തുന്നത്. വാർത്ത വിനിമയ മന്ത്രാലയം കേന്ദ്ര സുരക്ഷാ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദ വിവരണങ്ങൾ ഉള്ളത്.
https://www.facebook.com/Malayalivartha

























