കസ്തൂരിരംഗന്‍ വിഷയത്തില്‍ അന്തിമ വിജ്ഞാപനം ഉണ്ടാകണമെന്ന് കെ എം മാണി

കസ്തൂരിരംഗന്‍ വിഷയത്തില്‍ അന്തിമ വിജ്ഞാപനം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കരട് വില്‍ഞാപനം ഇറക്കുന്നതിന് നീക്കങ്ങള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ എം മാണി പുതിയ നിര്‍ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. മൂന്നാം കരടിന്റെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് വീണ്ടും കരട് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിന് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ആ വാക്ക് പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha





















