തെരുവുനായ ആക്രമണം വീണ്ടും... മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു

തെരുവ് നായ ആക്രമണത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു. തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്തെ നിർമാണ തൊഴിലാളിയായ സുരേഷിനെയാണ് തെരുവുനായ ആക്രമിച്ചത്.
മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കുമ്പോഴാണ് സുരേഷിനെ നായ ആക്രമിച്ചത്. ഓടയിൽ വീണ സുരേഷിനെ നായ വിടാതെ ഉപദ്രവിക്കുകയായിരുന്നു. സുരേഷിന് 15 ഇടത്ത് മുറിവേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha





















