സംസ്ഥാനത്ത് അർഹതയുണ്ടെങ്കിലും മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ എസ്‌സി, എസ്ടി കുടുംബങ്ങളെ കണ്ടെത്താൻ സർക്കാർ നിർദേശം

സംസ്ഥാനത്ത് അർഹതയുണ്ടെങ്കിലും മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ എസ്‌സി, എസ്ടി കുടുംബങ്ങളെ കണ്ടെത്താൻ സർക്കാർ നിർദേശമായി.
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചെങ്കിലും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും മണ്ഡലസന്ദർശനങ്ങളിൽ തീരെ ദരിദ്രരായ ആളുകളുടെ സ്ഥിതി ശ്രദ്ധയിൽപ്പെടുത്തുന്നതിനെ തുടർന്നാണ് നീക്കം. ഈ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള സൗജന്യ റേഷന്റെ അളവിൽ കുറവുണ്ടാകുമെന്നും കേരളം ഭയക്കുകയാണ്
സംസ്ഥാനത്ത് 1.54 കോടി ആളുകൾക്കാണ് ഏറ്റവും പിന്നാക്ക അവസ്ഥയിലുള്ളവർക്കുള്ള മഞ്ഞ, പിങ്ക് കാർഡിനും സൗജന്യ റേഷനും അർഹതയുള്ളത്. കേരളത്തിന്റെ കേന്ദ്രഭക്ഷ്യക്വാട്ട ഇൗ കണക്കിന് അനുസരിച്ചാണ്. മസ്റ്ററിങ് കഴിഞ്ഞപ്പോൾ മഞ്ഞ, പിങ്ക് കാർഡിന്റെ അർഹതാ പട്ടികയിൽ കാര്യമായ ഒഴിവ് വന്നിട്ടുണ്ട്. 65,000 കാർഡുകളെങ്കിലും ഇൗ വിഭാഗത്തിൽ നൽകാൻ കഴിയും. ഒരു ലക്ഷം ആളുകളെയെങ്കിലും സൗജന്യറേഷൻ പരിരക്ഷയിലേക്ക് ഇനിയും എത്തിക്കാനാണ് ശ്രമം. ഇതിൽ തന്നെ എസ്‌സി, എസ്ടി വിഭാഗങ്ങളിലെ ദരിദ്രമായ ജീവിതസാഹചര്യത്തിൽ കഴിയുന്നവരെ കണ്ടെത്തി ഉൾപ്പെടുത്തണം.
56,900 എസ്‌സി വിഭാഗക്കാരുടെയും 2040 എസ്ടി വിഭാഗക്കാരുടെയും അപേക്ഷ ലഭ്യമായിട്ടുണ്ട്. ഇനിയും അത്തരക്കാർ ഉണ്ടാകുമെന്നാണ് ഭക്ഷ്യവകുപ്പ് വിലയിരുത്തുന്നത്.
ഏറ്റവും മോശമായ സാഹചര്യത്തിൽ ജീവിക്കുന്ന പലരും സർക്കാരുകളുടെ ആനുകൂല്യങ്ങളെ കുറിച്ച് അറിയാതെയും മുൻഗണനാ കാർഡിന് അപേക്ഷിക്കാതെയും പോയതായാണ് പ്രാഥമിക വിലയിരുത്തലുകളുള്ളത്. തനിക്ക് തന്നെ അത്തരം അനുഭവം നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും ഉടൻ മുൻഗണനാ കാർഡിലേക്ക് അവരെ എടുക്കാൻ വേണ്ട നടപടി ചെയ്തിട്ടുള്ളതായും ഭക്ഷ്യമന്ത്രി .
https://www.facebook.com/Malayalivartha





















