റോക്കി വിരട്ടിയോടിച്ച പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി...

കടിയേറ്റിട്ടും പതറാതെ റോക്കി വിരട്ടിയോടിച്ച പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. നെന്മാറ ആവനാട് കുന്നിനു താഴെ വിത്തനശ്ശേരി അള്ളിച്ചോട്ടിലെ സ്വകാര്യ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങിയത്.
ഡിസംബർ 23 നാണ് വിത്തനശ്ശേരി അത്തിമറ്റത്തിൽ ശശിയുടെ വീട്ടിലെ വളർത്തുനായയെ പിടികൂടാനെത്തിയ പുലിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞത്.
റോട്ട് വീലർ ഇനത്തിൽപ്പെട്ട റോക്കിയെന്ന് പേരുള്ള നായയെ പുലി ആക്രമിക്കാൻ ശ്രമിക്കുന്നതും നായയുമായി ഏറ്റുമുട്ടിയ പുലി ഒടുവിൽ തോറ്റ് ഓടിപ്പോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ഇതേതുടർന്നാണ് പുലി വീണ്ടും എത്തുമെന്ന പ്രതീക്ഷയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ കൂടും നിരീക്ഷണ ക്യാമറയും സ്ഥാപിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. രാവിെല എട്ടുമണിയോടെ നെല്ലിയാമ്പതി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമെത്തി പുലിയെ പോത്തുണ്ടി സെക്ഷൻ ഓഫീസിലേക്ക് മാറ്റി.
പിന്നീട് നെല്ലിയാമ്പതിയിലെ വനംവകുപ്പ് സെക്ഷൻ ഓഫീസിലേക്കും മാറ്റി. തൃശ്ശൂരിൽ നിന്നെത്തിയ വനംവകുപ്പിന്റെ വെറ്ററിനറി സർജൻ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പുലിയെ പരിശോധിച്ചു. കൂട്ടിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചെറിയ പരിക്കേറ്റിട്ടുണ്ട്.
നിരീക്ഷത്തിനുശേഷം നെല്ലിയാമ്പതിയോട് ചേർന്നുള്ള പറമ്പിക്കുളം വനമേഖലയിലേക്ക് പുലിയെ തുറന്നുവിടാനാണ് വനംവകുപ്പ് തീരുമാനം.
സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡ് വിജയം തുടരുന്നു. ലെവാന്റയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് റയൽ കുതിപ്പ് തുടർന്നത്.
പുതിയ പരിശീലകനായി ഡഗൗട്ടിലെത്തിയ ആൽവരോ ആർബലോവയുടെ റയൽ കോച്ചെന്ന നിലയിലുള്ള ആദ്യ ജയം കൂടിയാണിത്.ആദ്യ പകുതിയ ഗോൾ രഹിതമായപ്പോൾ രണ്ടാം പകുതിയിലാണ് റയൽ രണ്ട് ഗോളുകളും വലയിലിട്ടത്. 58ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി വലയിലിട്ട് കിലിയൻ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha





















