കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്നവരെപ്പറ്റി വീണ്ടും സണ്ണി ലിയോണ്‍

മീ ടൂ പ്രചരണം ഇടയ്ക്ക് തണുത്തെങ്കിലും വീണ്ടും ഉയര്‍ന്ന് വരുന്നുണ്ട്. ചില നടിമാര്‍ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് വീണ്ടും രംഗത്തെത്തുന്നുണ്ട്.
ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ കേസിനെ തുടര്‍ന്നാണ് മീ ടൂ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്. ഇക്കാര്യത്തില്‍ മനസ്സുതുറന്ന് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നാണ് സണ്ണി പറയുന്നത്. തനിക്ക് സംരക്ഷണമൊരുക്കാന്‍ എല്ലായ്‌പ്പോഴും ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ ഇത് ബോളിവുഡില്‍ നിലനില്‍ക്കുന്നുണ്ടോ? എനിക്കറിയാവുന്ന പല സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. എന്റെ കരിയര്‍ ഞാന്‍ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

https://www.facebook.com/Malayalivartha





















