സംസ്ഥാനത്തെ നടുക്കിയ പ്രളയക്കെടുതിയും പുനര്‍നിര്‍മ്മാണവും ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്, എല്ലാ കക്ഷിനേതാക്കള്‍ക്കും സംസാരിക്കാന്‍ അവസരം, പ്രളയബാധിത മേഖലയിലെ സാമാജികരും ചര്‍ച്ചയില്‍ പങ്കെടുക്കും

സംസ്ഥാനത്തെ നടുക്കിയ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെയാണ് സമ്മേളനം. മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയ്, ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, മുന്‍ എംഎല്‍എമാരായ ചെര്‍ക്കളം അബ്ദുള്ള, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് സമ്മേളനം അന്തിമോപചാരം അര്‍പ്പിക്കും.ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതി സംബന്ധിച്ച് ഉപക്ഷേപം അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ച നടക്കുക.
എല്ലാ കക്ഷിനേതാക്കള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ സാമാജികരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ വരുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും പുനര്‍നിര്‍മാണത്തിന് കര്‍മപദ്ധതി തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഉണ്ടാക്കിയ ഗുരുതര സ്ഥിതിവിശേഷവും പുനര്‍നിര്‍മാണത്തിന് സ്വീകരിക്കേണ്ട നടപടികളും സഭ ചര്‍ച്ചചെയ്യണമെന്നാണ് പ്രമേയം. തുടര്‍ന്ന് വിശദചര്‍ച്ച നടക്കും. ഇതിന് മന്ത്രിമാരും മുഖ്യമന്ത്രിയും മറുപടിനല്‍കും. ചര്‍ച്ചക്ക് അവസാനം ചട്ടം 275 പ്രകാരം പ്രമേയവും ഉണ്ടായേക്കും.
https://www.facebook.com/Malayalivartha





















