പ്രളയക്കെടുതിയില്‍ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടോ ? വീണ്ടെടുക്കാം...

പ്രളയക്കെടുതിയില്‍ ഡ്രൈവിങ് ലൈസന്‍സോ വാഹനങ്ങളുടെ രേഖകളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു വീണ്ടെടുക്കാനാകും. ഒരുരേഖയും സമര്‍പ്പിക്കാതെ ഒരു ഫീസും ഈടാക്കാതെ ഇവയെല്ലാം മോട്ടോര്‍ വാഹനവകുപ്പ് തിരികെത്തരും. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ് എന്നിവ വെള്ളപ്പൊക്കം മൂലം നഷ്ടപ്പൈട്ടന്ന് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുക. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ രേഖകളും ഡ്രൈവിങ് ലൈസന്‍സും നഷ്ടമായവര്‍ക്ക് ആശ്വാസമേകുന്ന നിര്‍ദേശങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കി.
രേഖകള്‍ നഷ്ടമായി പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാനാവാത്തവര്‍ക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഫാന്‍സി നമ്പര്‍ അനുവദിച്ചുകഴിഞ്ഞാല്‍ അഞ്ച് ദിവസത്തിനകം വാഹനം രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ 11 മുതല്‍ 31 വരെ കാലയളവില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അനുവദിച്ച ഫാന്‍സി നമ്പര്‍ നഷ്ടമാകില്ല.
താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞതും പുതുക്കേണ്ടതുമായ വാഹനത്തിന്റെ ഉടമകള്‍ 31നകം അപേക്ഷ നല്‍കിയാല്‍ കോമ്പൗണ്ടിങ് ഫീസ് ഈടാക്കില്ല. പ്രളയക്കെടുതിയിലായ വാഹനമാണെന്ന് വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തുന്ന വാഹനങ്ങള്‍ക്ക് 31നുശേഷം കോമ്പൗണ്ടിങ് ഫീസ് ഈടാക്കില്ല. ഡ്രൈവിങ് ലൈസന്‍സ്, കണക്ടര്‍ ലൈസന്‍സ് എന്നിവയുടെ കാലാവധി കഴിഞ്ഞ പ്രളയബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍നിന്ന് അധിക ഫീസും ഈടാക്കില്ല.
https://www.facebook.com/Malayalivartha





















