Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

എണീറ്റ് നന്നായി ഒന്ന് നില്ക്കാൻ പോലും ശേഷിയില്ലാത്ത 91 വയസുകാരൻ ഭാര്യയായ വയോധികയെ വീടിന്റെ രണ്ടാം നിലയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിലെ ഷെഡ്ഡിലിട്ടു കത്തിച്ച സംഭവത്തിൽ പ്രതിക്കൊപ്പം കൂട്ടാളികൾ ഉണ്ടോ എന്ന സംശയത്തിൽ പോലീസ്; കുറ്റസമ്മതം നടത്തിയ പ്രതിയുടെ തെളിവെടുപ്പ് കഴിഞ്ഞു

31 AUGUST 2018 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.

എണീറ്റ് നന്നായി ഒന്ന് നില്ക്കാൻ പോലും ശേഷിയില്ലാത്ത 91 വയസുകാരൻ ഭാര്യയായ വയോധികയെ വീടിന്റെ രണ്ടാം നിലയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിലെ ഷെഡ്ഡിലിട്ടു കത്തിച്ച സംഭവത്തിൽ പ്രതിക്കൊപ്പം കൂട്ടാളികൾ ഉണ്ടോ എന്ന സംശയത്തിൽ പോലീസ്. നിരന്തര വഴക്കിനെ തുടര്‍ന്ന് 80 കാരിയെ 90 കാരന്‍ അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിലെ ഷെഡ്ഡിലിട്ടു കത്തിച്ചു.

വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം മുക്കാട്ടുകരയിലെ 92 കാരന്‍ ചെറിയകുട്ടിയുടെ ഭാര്യ 87 കാരി കൊച്ചുത്രേസ്യയാണ് കൊല്ലപ്പെട്ടത്. നാലു ദിവസമായി ഇവരെ കാണാനില്ലെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയില്‍ സംഭവം പുറത്തറിഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ വൃദ്ധന്‍ ശാരീരികസ്വാസ്ഥ്യത പ്രകടിപ്പിച്ചു. ഇന്ന് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും ഇന്ന് തെളിവെടുപ്പ് നടത്തും.

വയോധികയുടെ വീടു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വീടിനോട് ചേര്‍ന്ന ഷെഡ്ഡിന് പുറകയിലായി കത്തിച്ചതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തലയോട്ടിയും കണ്ടെത്തി. ഈ മാസം 27 മുതല്‍ വയോധികയെ കാണാതായിരുന്നു. 28നു ലഭിച്ച പരാതിയെത്തുടര്‍ന്ന് പോലീസ് ഊര്‍ജിതമായി അന്വേഷിച്ചിരുന്നു. തുടര്‍ന്നു വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കിടപ്പുമുറി അലങ്കോലമായി കിടക്കുന്നതും മുറിക്കകത്തു രക്തക്കറയും കണ്ടു. അതോടെ കൊലപാതകെമന്ന സംശയം ബലപ്പെട്ടു.

വീടിന്റെ മുകള്‍ നിലയിലുള്ള മുറിയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് പിന്നിലുള്ള ഷെഡ്ഡിനടുത്ത് കത്തിക്കുകയായിരുന്നെന്നാണ് പോലീസ് അനുമാനം. മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞുപോയി. കത്തിക്കുന്നതിന് മുമ്പ് ഭാര്യയുടെ കഴുത്തിലെ സ്വര്‍ണ്ണമാല അഴിച്ചെടുത്ത് കുഴിച്ചിടുകയും ചെയ്തു. ഏഴു മക്കളുള്ള ഇവര്‍ തനിച്ചാണ് വലിയ വീട്ടില്‍ താമസിച്ചിരുന്നത്. മക്കളെല്ലാം വേറെ വീടുകളിലാണ്. വഴക്കിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം.

ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നു സമീപവാസികള്‍ പറഞ്ഞു. അമ്മയെ കാണാനില്ലെന്ന് മക്കള്‍ വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെത്തിയ പോലീസ് വീടിന് പുറകിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കത്തിച്ച പാടുകള്‍ കണ്ടെത്തിയത്. നാലു ദിവസം മുമ്പ് വഴക്ക് പിടിച്ചപ്പോള്‍ വടികൊണ്ട് ചെറിയകുട്ടി കൊച്ചു ത്രേസ്യയുടെ തലയില്‍ അടിച്ചു.

മരിച്ചെന്ന് മനസ്സിലായപ്പോള്‍ മുണ്ടില്‍ പൊതിഞ്ഞ് മുകളിലെ നിലയില്‍ നിന്ന് ഗോവണിപ്പടിയിലൂടെ വലിച്ച് താഴെയിറക്കി ഷെഡ്ഡില്‍ കൊണ്ടിട്ട് കത്തിക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ചായിരിക്കാം കത്തിച്ചതെന്നാണ് കരുതുന്നത്. ഗോവണിപ്പടിയില്‍ വീണ രക്തത്തുള്ളികള്‍ ചെറിയകുട്ടി തുടച്ചുകളയാന്‍ ശ്രമിച്ചിട്ടുണ്ട്. പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ ചെറിയക്കുട്ടി കുറ്റം സമ്മതിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (3 hours ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (3 hours ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (4 hours ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (4 hours ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (4 hours ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (4 hours ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (4 hours ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (4 hours ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (4 hours ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (4 hours ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (5 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (6 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (6 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (6 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (6 hours ago)

Malayali Vartha Recommends