ഇങ്ങനേയും എന്നെ അപമാനിക്കണോ? ടൈം ലൈനില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍; മറ്റൊരു വഴിയുമില്ലാതെ നടി ചെയ്തത്

സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനം കാരണം ഒരു നടി കൂടി ഫേസ് ബുക്കിനോട് വിട ചൊല്ലി. പ്രമുഖ ഹിന്ദി ടെലിവിഷന്‍ നടിയായ കവിതാ കൗഷിക്കാണ് ഫേസ്ബുക്ക് ഉപയോഗം അവസാനിപ്പിച്ചത്. വെറുതെ മനുഷ്യന്റെ സമയം കളയുന്ന 'രാക്ഷസന്‍' ആണ് ഫേസ്ബുക്ക് എന്ന കുറിപ്പ് പോസ്റ്റ് ചെയ്തു കൊണ്ടാണ് താന്‍ ഫേസ്ബുക്കിനോട് വിടപറയുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചത്.
തന്നോട് സംസാരിക്കാന്‍ ആഗ്രഹമുള്ള സുഹൃത്തുക്കള്‍ക്ക് തന്റെ വീട്ടിലേക്ക് ഏതു നേരത്തും വരാമെന്നും അവിടെയിരുന്ന് സോഷ്യലൈസ് ചെയ്ത് സംസാരിക്കാമെന്നും കവിത പറഞ്ഞു. തന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം ശ്രദ്ധയില്‍ പെട്ടതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം. ഫേസ്ബുക്കില്‍ കാണുന്ന വീഡിയോകളും തന്നെ അലോസരപ്പെടുത്തുന്നതായി കവിത പറയുന്നു.
ഹിന്ദി ടെലിവിഷന്‍ ചാനലുകളില്‍ വളരെ പ്രശസ്തമായ എഫ്.ഐ.ആര്‍ എന്ന സീരിയലിലെ നടിയാണ് കവിതാ കൗഷിക്ക്.

ഫേസ്ബുക്കില്‍ ഇപ്പോള്‍ കാണുന്ന വീഡിയോകള്‍ തന്റെ ആസ്വാദനക്ഷമതയ്ക്കും സമയത്തിനും വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നതെന്ന് അവര്‍ പറയുന്നു.

https://www.facebook.com/Malayalivartha

























