പി.കെ ശശി തന്നെ പീഡിപ്പിച്ചെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ഒന്‍പത് മാസം മുമ്പ് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു, പാര്‍ട്ടി അന്ന് തള്ളിയ പരാതി ഇപ്പോള്‍ പൊക്കിയതിന് പിന്നില്‍ ഗ്രൂപ്പ് യുദ്ധം

പി.കെ ശശി. എം.എല്‍.എ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന ആരോപണം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ആദ്യം ഉയര്‍ന്നത്. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ് പികെ ശശിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. സമ്മേളനത്തില്‍ ജില്ലയിലെ സിപിഎമ്മിലെ ഒരു വിഭാഗത്തെ നയിച്ചിരുന്നത് പി.കെ ശശി ആയിരുന്നു. അതിനാല്‍ അന്നേ ഈ രോപണം പാര്‍ട്ടി തളളിയിരുന്നു. പിന്നെ ഇപ്പോള്‍ വീണ്ടും ഇത് പൊടിതട്ടിയെടുത്തതിന് പിന്നില്‍ ഗ്രൂപ്പ് പോരാണെന്ന് വ്യാപക ആക്ഷേപമുണ്ട്.
സി.പി.എം ഗ്രൂപ്പ് യുദ്ധത്തില്‍ പാലക്കാട് ഒട്ടും പിന്നിലല്ല. അതിന്റെ ഭാഗമായാണ് എട്ട് മാസം മുമ്പുണ്ടായ ആരോപണം ഇപ്പോള്‍ പൊടിതട്ടിയെടുത്തതിന് പിന്നിലും ഗ്രൂപ്പ് പോരാണെന്നാണ് അറിയുന്നത്. ആഗസ്റ്റ് 14 നാണ് സിപിഎം ജില്ലാ സംസ്ഥാന സെക്രട്ടറിമാര്‍ക്ക് വനിതാ നേതാവ് പരാതി നല്‍കിയത്. അന്ന് മുതല്‍ സംസ്ഥാനം പ്രളത്തിലായി. പാര്‍ട്ടിയും നേതാക്കളും മുഴുവന്‍ സമയ രക്ഷാ പ്രവര്‍ത്തനങ്ങളിലായി. അതിനാല്‍ രാതി പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ പരാതി പരിഗണിക്കുന്നില്ലെന്ന് കാട്ടി വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയായിരുന്നു.
ജില്ലയില്‍ എ.കെ ബാലന്‍ കഴിഞ്ഞാന്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവാണ് പി.കെ ശശി. സമ്മേളനത്തിന് ശേഷം രൂപീകരിച്ച ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് പ്രമുഖരായ അഞ്ച് നേതാക്കളെ പി.കെ ശശി വെട്ടിനിരത്തി പാര്‍ട്ടിയെ തന്റെ കൈക്കുമ്പിളിലാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹികളായ ചില നേതാക്കള്‍ക്ക് വിലങ്ങ് തടിയായതും ശശി തന്നെ. അവരെല്ലാം കൈകോര്‍ത്താണ് ഇപ്പോള്‍ പി.കെ ശശി എം.എല്‍.എയെ ശരിക്കും ശശിയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരി പൊലീസിനെ സമീപിക്കാത്തതും ഇതുകൊണ്ടാണെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha























