സ്‌കൂള്‍ കലോത്സവവും അന്താരാഷ്ട്ര ചലച്ചിത്രമേളയും അടക്കം ഒരുവര്‍ഷത്തെ പരിപാടികള്‍ സര്‍ക്കാര്‍ റദ്ദാക്കി

സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍സ്‌കൂള്‍ കലോത്സവവും ഫിലിംഫെസ്റ്റിവലും ഉള്‍പ്പെടെ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന എല്ലാ ആഘോഷ, സാംസ്‌കാരിക പരിപാടികളും സര്‍ക്കാര്‍ റദ്ദാക്കി. പൊതുഭരണവകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം, തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള, വിനോദസഞ്ചാരവകുപ്പിന്റേത് അടക്കം എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി കൊണ്ടാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ഈ പരിപാടികള്‍ക്കായി മാറ്റി വച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

https://www.facebook.com/Malayalivartha























