സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ്

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം ഏഴിന് വിവിധ അധ്യാപക സംഘടന പ്രതിനിധികളും ഗുണമേന്‍മ പരിശോധന സമിതിയുമായി നടക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിനു ശേഷം ശനിയാഴ്ച അധ്യയന ദിവസമാക്കണോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകൂ എന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയുള്ള രണ്ടാം ശനിയാഴ്ചകള്‍ ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍ കുമാര്‍ പ്രഖ്യാപിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചത്. പ്രളയത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അധ്യയന ദിനങ്ങള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ സക്ൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നത്.
https://www.facebook.com/Malayalivartha






















