സൗമ്യയുടെ ആത്മഹത്യക്ക് ശേഷം പ്രതി മുൻപ് ഉപയോഗിച്ചിരുന്ന ആറ് മൊബൈല്‍ ഫോണുകളിലെയും ടാബിലെയും പല മെസേജുകളും ഡിലീറ്റ് ചെയ്ത നിലയിൽ... മകളുടെ ഘാതകനെ കൊല്ലുമെന്ന് ഉറച്ച തീരുമാനം എടുത്തിരുന്ന സൗമ്യയുടെ ആത്മഹത്യയിൽ ദുരൂഹത നീങ്ങുന്നില്ല; സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യയിൽ ദുരൂഹത നീങ്ങുന്നില്ല. സൗമ്യയ്ക്കെതിരേ ആരോപിക്കപ്പെട്ട കേസുകളും സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തിലും പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് വീട്ടുകാര്‍. ജയിലില്‍ വെച്ച് സൗമ്യ എഴുതിയ ഡയറിയില്‍ പറയുന്നത് ഞാന്‍ നിരപരാധിയാണെന്നാണ്. ജയിലില്‍ സൗമ്യയ്ക്ക് മാനസാന്തരം വന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഡയറിയില്‍ സൗമ്യ സൂചിപ്പിച്ച അവനെ കണ്ടെത്തണം. സൂചനയിലുള്ള വ്യക്തിയെ കണ്ടെത്താനുള്ള ബാധ്യതയും പോലീസിനാണെന്ന് ബന്ധുക്കള്‍ പറയുന്നു.
സംശയാസ്പദമായ അനേകം സാഹചര്യങ്ങള്‍ നില നില്‍ക്കേയാണ് സൗമ്യ ജയില്‍വളപ്പില്‍ ആത്മഹത്യ ചെയ്തത്. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല. ആത്മഹത്യയിലേക്ക് കൊണ്ടുചെന്നെത്തിച്ച സാഹചര്യമാണ് പരിശോധിക്കേണ്ടത്. ഇത്രയും പ്രമാദമായ കേസിലെ പ്രതിക്ക് ജയില്‍ വളപ്പില്‍ ആത്മഹത്യ ചെയ്യാന്‍ സാഹചര്യമുണ്ടായി എന്ന കാര്യം ബോധ്യപ്പെടാന്‍ പ്രയാസമാണെന്നും പറഞ്ഞു.
അതേസമയം സൗമ്യ ഉപയോഗിച്ചിരുന്നത് ആറ് മൊബൈല്‍ ഫോണുകളും ഒരു ടാബും. ഇതില്‍ പല മെസേജുകളും ഡിലീറ്റ് ചെയ്ത് കളഞ്ഞതിനാല്‍ കേസിലേക്ക് വെളിച്ചം വീശുന്ന പല കാര്യങ്ങളും അപ്രത്യക്ഷമായെന്ന് ബന്ധുക്കളുടെ ആരോപണം. പല മെസേജുകളും ഡിലീറ്റ് ചെയ്ത് കളഞ്ഞതിനാല്‍ സൗമ്യ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും ടാബും ഫോറന്‍സിക് ലാബിലയച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഖരിക്കണം എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ തലശ്ശേരി സിഐ പ്രേമചന്ദ്രന്‍ പറഞ്ഞത്.
ജയില്‍ വളപ്പില്‍ സൗമ്യ ആത്മഹത്യ ചെയ്തതുള്‍പ്പടെയുള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്നും തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ പടന്നക്കാട്ട് വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















