ഇനി പണം തരില്ല...കേന്ദ്രം പണം അനുവദിക്കുന്നത് പലതും നോക്കി; പ്രളയം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് തെളിഞ്ഞു; സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കണ്ണന്താനം

പിണറായിക്കും മന്ത്രിമാര്‍ക്കും പണത്തിനോട് ആര്‍ത്തി. വിദേശത്ത് ചികിത്സക്കുപോകുന്ന മന്ത്രി സര്‍ക്കാര്‍ ചിലവിലാണ് പോകുന്നത്. ഇവിടെ നല്ല ആശുപത്രികള്‍ ഇല്ലേ. സംസ്ഥാനത്ത് നടക്കുന്നത് ശുദ്ധ തോന്ന്യാസം. മന്ത്രിമാരെല്ലാം ഫണ്ട് പിരിവിന് വിദേശത്ത് പോകുന്നതും അദ്ദേഹം വിമര്‍ശിച്ചു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത സഹകരണമാണ് പ്രധാനമന്ത്രിയും കേന്ദ്രവും കേരളത്തോട് കാണിക്കുന്നത്. ഒരു ഇടതു എംഎല്‍എ നിയമസഭയില്‍ അകാരണമായി കേന്ദ്രത്തെ വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി ആ എംഎല്‍എയെ ശാസിച്ചത് കേന്ദ്രത്തിന്റെ നിര്‍വ്യാജ്യമായ സഹകരണത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണ്. ഇടക്കാലാശ്വാസം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് നല്‍കിയത്.
80 കോടി രൂപ രണ്ടു തവണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വന്നപ്പോള്‍ പ്രഖ്യാപിച്ച 100 കോടിയും നല്‍കി. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ പ്രഖ്യാപിച്ച 500 കോടി അടക്കം 760 കോടി രൂപയും കേരളത്തിന് കൈമാറി. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള 562 കോടി രൂപയില്‍ 450 കോടിയിലേറെ രൂപയും കേന്ദ്രസഹായമാണ്. സംസ്ഥാനം നാശനഷ്ടങ്ങളുടെ കണക്ക് നല്കുന്നതനുസരിച്ച് കേന്ദ്രം കൂടുതല്‍ പണം അനുവദിക്കുന്നത് പല പദ്ധതികള്‍ക്കായിരിക്കും. ഇതിനെല്ലാം കണക്ക് വേണം. മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണ്. ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതു. അണക്കെട്ടുകളില്‍ വെള്ളം പൂര്‍ണമായും നിറയുന്നത് കാത്തുനില്‍ക്കാതെ മുന്‍കൂറായി കുറേശ്ശ തുറന്നു വിട്ടുരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് രണ്ടര പതിറ്റാണ്ടായി പ്രകൃതി ജല മേഖലയില്‍ പ്രവര്‍ത്തിക്കുകയും ലോക ഡാം കമ്മീഷനില്‍ സേവനമനുഷ്ഠിച്ച സൗത്ത് ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് ഓണ്‍ ഡാംസ്, റിവേഴ്‌സ് ആന്‍ഡ് പീപ്പിള്‍ എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിമാന്‍ഷു തക്കര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha






















