സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഗവര്‍ണര്‍ . മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും എല്ലാ മന്ത്രിമാരുടെയും എല്ലാ പാര്‍ട്ടി നേതാക്കളുടെയും പിന്തുണ ഉറപ്പാക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെ അലട്ടിയിട്ടും അതിനുള്ള ചികിത്സക്കായുള്ള വിദേശയാത്രപോലും അദ്ദേഹം നീട്ടിവച്ചെന്നും ഗവര്‍ണര്‍ തന്റെ ട്വീറ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















