ബാങ്കുകളിലും മറ്റ് ധനകാര്യസ്ഥാപനങ്ങളിലും കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പ്രവീണും സംഘവും പുതിയ പദ്ധതിക്ക് പണം കണ്ടെത്തുന്നതിനിടെ പിടിയിലായി

കവര്‍ച്ചയ്ക്ക് പണം കണ്ടെത്താന്‍ കഞ്ചാവ് വിറ്റ കുപ്രസിദ്ധ മോഷ്ടാവും സംഘവും പൊലീസിന്റെ വലയിലായി. കടയ്ക്കല്‍ കീരിപ്പുഴ പ്രിയ സദനത്തില്‍ കടയ്ക്കല്‍ പ്രവീണെന്നും കുട്ടപ്പനെന്നും വിളിപ്പേരുള്ള പ്രവീണിനെയും കൂട്ടാളി ആലുവ സൗത്ത് വാഴക്കുളം പുത്തന്‍ മാളിയേക്കല്‍ വീട്ടില്‍ നാഗേന്ദ്രന്‍ എന്ന നൗഫലിനെയുമാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കാറില്‍ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രവീണ്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കൂട്ടാളികളുമായി ഒരു വന്‍ കവര്‍ച്ച പദ്ധതിയിട്ട ശേഷം അതിനുള്ള പണം സ്വരൂപിക്കുന്നതിനാണ് കഞ്ചാവ്കച്ചവടം നടത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പൊലീസ് ഇയാളെ രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു.
ബാങ്കുകളിലും മറ്റ് ധനകാര്യസ്ഥാപനങ്ങളിലും കവര്‍ച്ച നടത്തുന്ന പ്രവീണ്‍ കുപ്രസിദ്ധ മോഷ്ടാക്കളായ വിമല്‍രാജ്, ഊപ്പ പ്രകാശ്, ആട് സജി, ബ്ലാക്കി ഷിബു തുടങ്ങി നിരവധി കൂട്ടാളികളുമായി ചേര്‍ന്ന് കവര്‍ച്ച, പിടിച്ചുപറി, ഭവനഭേദനം, വാഹനമോഷണം എന്നിവ നടത്തിയതിന് കേസുകളുണ്ട്. തമിഴ്‌നാട്ടിലെ കരിങ്കല്ല് എന്ന സ്ഥലത്തുള്ള ധനകാര്യ സ്ഥാപനവും വീടും കവര്‍ച്ച നടത്തി ഇരുനൂറ്റിനാല്‍പത് പവന്‍ മോഷണം നടത്തിയത്, പാലോട്എസ്.ബി.ഐ ബാങ്കില്‍ അടക്കാന്‍ കൊണ്ടു വന്ന പത്ത് ലക്ഷം രൂപ കവര്‍ച്ച നടത്തിയ കേസ്സ്, പെരുമ്പാവൂരില്‍വെച്ച് എസ് ബി ഐ ബാങ്കില്‍ കൊണ്ടുവന്ന അരലക്ഷം രൂപ പിടിച്ചുപറിച്ച കേസ്സ്, മവേലിക്കര വെച്ച് യുവാവിനെ ആക്രമിച്ച് മുപ്പത്തി അയ്യായിരം രൂപാ പിടിച്ചുപറിച്ച കേസ്സുള്‍പ്പെടെ മാല പിടിച്ചുപറി, കാര്‍, ബൈക്ക് മോഷണം തുടങ്ങി നിരവധി കേസ്സുകളാണ് കടയ്ക്കല്‍ പ്രവീണിനുള്ളത്.
ഒന്‍പത് ടണ്‍ റബ്ബര്‍ഷീറ്റ് നിറച്ച ലോറി മോഷണം നടത്തിയതിന് വെഞ്ഞാറമൂട് സ്‌റ്റേഷനില്‍ മുഖ്യ പ്രതിയായി കേസുള്ള നൗഫലിനെതിരെ ലോറി മോഷണം, സ്പിരിറ്റ് കടത്ത് തുടങ്ങിയ കേസുകള്‍ ആലത്തൂര്‍, ആലുവ, കളമശ്ശേരി,തിരുവല്ലം സ്റ്റേഷനുകളിലുണ്ട്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം ഡി.സി.പി ആര്‍. ആദിത്യ, കണ്‍ട്രോള്‍ റൂം എ സി വി.സുരേഷ് കുമാര്‍, കഴക്കൂട്ടം എസ്.എച്ച്.ഒ എസ്.വൈ സുരേഷ് കുമാര്‍, എസ്.ഐ സുധീഷ്, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ എ.എസ്.ഐമാരായഅരുണ്‍കുമാര്‍, യശോധരന്‍, ഷാഡോ ടിം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha






















