മോഹന്‍ലാലിനെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രി; തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സംസാരിച്ചത്; എന്നാല്‍ ആ വാര്‍ത്തകളെല്ലാം നിഷേധിച്ച് മോഹന്‍ലാല്‍

വിവാദം കത്തുന്നു. വാദപ്രതിവാദങ്ങളും. മോഹന്‍ലാലിനെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി അദ്ദേഹത്തോട് സംസാരിച്ചത്. എന്നാല്‍ പൊതു രാഷ്ട്രീയ കാര്യങ്ങളാണ് ഇവര്‍ സംസാരിച്ചതെന്നും ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ കാര്യം ചര്‍ച്ചാ വിഷയമായില്ലെന്നുമാണ് ലാലുമായി ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന വിവരം.
അതേ സമയം ബി ജെ പി സ്ഥാനാര്‍ത്ഥിയാവാന്‍ ലാല്‍ വിസമ്മതിച്ചാല്‍ രാജ്യസഭാ എം പി പദവി അദ്ദേഹത്തിന് നല്‍കും. കേരളത്തില്‍ സുരേഷ് ഗോപിയുടെ കാലാവധി തീരുമ്പോഴോ അതിന് മുമ്പോ നല്‍കിയെന്നിരിക്കും. മോഹന്‍ലാലിനെ ബി ജെ പിയിലെത്തിക്കുകയാണ് മോദിയുടെ പ്രധാന ലക്ഷ്യം.
അതേ സമയം താന്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന വിവരം അറിഞ്ഞില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഇപ്പോള്‍ ഒരു ജോലി ചെയ്യുന്നുണ്ടെന്നും അത് തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ മനസില്‍ മോഹന്‍ലാല്‍ തന്നെയാണ് ഉള്ളത്. ശശി തരൂരിനെതിരെ മത്സരിക്കാന്‍ ഒരു ആഗോള പൗരന്‍ തന്നെ വേണമെന്നാണ് അദ്ദേഹത്തിന്റെ മനസിലിരുപ്പ്. മോഹന്‍ലാല്‍ മത്സരിക്കുകയാണെങ്കില്‍ എന്‍ എസ് എസിന്റെ ഉള്‍പ്പെടെ പിന്തുണ ബി ജെ പി ക്ക് ലഭിക്കുമെന്ന് മോദി കരുതുന്നു.എന്‍ എസ് എസുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് മോഹന്‍ലാല്‍. എന്‍ എസ് എസ് പെരുന്നയില്‍ സംഘടിപ്പിച്ച യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
അടുത്ത കാലത്ത് പിണറായി വിജയനുമായി ലാല്‍ അടുത്തിരുന്നു. അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് പോസ്റ്റുമിട്ടു. പല തവണ പിണറായിയെ അദ്ദേഹം കണ്ടു. അതോടെയാണ് കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മോദിയുടെ സ്ലീപ്പിംഗ് സെല്‍ പ്രധാനമന്ത്രിയെ വിവരം അറിയിച്ചത്. പ്രധാനമന്ത്രി ലാലിനെ കാണാന്‍ ആഗ്രഹിക്കുകയായിരുന്നു. ആദ്യവട്ട കൂടികാഴ്ചയായതിനാല്‍ ഇലക്ഷന്റെ കാര്യം സംസാരത്തില്‍ വന്നില്ല. എന്നാല്‍ ഇലക്ഷന്‍ തന്നെയായിരുന്നു പ്രധാന ഉദ്ദേശ്യം.
മോഹന്‍ലാലിന് പക്ഷേ പ്രത്യക്ഷ രാഷ്ട്രീയ വിശ്വാസങ്ങളില്ല. അദ്ദേഹം എല്ലാ പാര്‍ട്ടികളുമായി അടുപ്പം പുലര്‍ത്തുന്നയാളാണ്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ലഫറ്റനന്റ് കേണല്‍ പദവി നല്‍കിയത്. എ കെ ആന്റണിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇപ്പോഴും അദ്ദേഹം ആന്റണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഒരു രാഷ്ട്രീയക്കാരെയും പിണക്കാന്‍ ലാല്‍ തയ്യാറല്ല. എല്ലാവരോടും അടുത്ത് നില്‍ക്കുമ്പോഴും ഒരകലം സൂക്ഷിക്കാനും ലാല്‍ ശ്രമിക്കാറുണ്ട്.
മോഹന്‍ലാല്‍ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്റെ ചുമതല ബി ജെ പി വിശ്വാസികള്‍ക്കാണ്. അക്കാര്യം പുറത്തു വന്നപ്പോള്‍ തന്നെ ബി ജെ പി ബന്ധത്തില്‍ സംശയം തോന്നിയിരുന്നു. ദിലീപ് വിഷയത്തോടെ മോശമായ തന്റെ ഇമേജ് ഉയര്‍ത്താനാണ് മോഹന്‍ലാലിന്റെ ശ്രമം. 25 ലക്ഷം രൂപ ദുരിതാശ്വാസത്തിന് നല്‍കിയതിലും ലാലിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha






















