പലയിടത്തും മുങ്ങി പൊങ്ങി കെ.എസ്.ആര്‍.ടി.സി എംഡിയുടെ കസേരയിലെത്തിയ തച്ചങ്കരി ഇന്ന് വന്നു നാളെ പോവേണ്ടവനാണ് ; ടോമിന്‍ തച്ചങ്കരിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

കെ.എസ്.ആര്‍.ടി.സി എം ഡി ടോമിന്‍ തച്ചങ്കരിയ്ക്കെതിരെ ആഞ്ഞടിച്ച് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ . പലയിടത്തും മുങ്ങി പൊങ്ങി കെ.എസ്.ആര്‍.ടി.സി എംഡിയുടെ കസേരയിലെത്തിയ തച്ചങ്കരി ഇന്ന് വന്നു നാളെ പോവേണ്ടവനാണെന്ന് ഓര്‍ക്കണം. കെ.എസ്.ആര്‍.ടി.സി.യില്‍ അധികം കളിക്കേണ്ടയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
കെ.എസ് ആര്‍ ടി സി തച്ചങ്കരിയുടെ സ്വകാര്യസ്വത്താണ് എന്നാണു അദേഹത്തിന്റെ ധാരണ . എംഡിയുടെ പല നടപടികളും കമ്മീഷന്‍ തട്ടാന്‍ ആണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
അതേസമയം തച്ചങ്കരിയെ വിമര്‍ശിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ രംഗത്ത് വന്നിരുന്നു .സര്‍ക്കാരിന്റെ നയമാണ് തച്ചങ്കരി നടപ്പാക്കേണ്ടത് അല്ലാതെ സ്വന്തം നയമല്ല എന്ന് ആയിരുന്നു ആനത്തലവട്ടത്തിന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha


























