പ്രളയ ബാധിതർക്ക് തിരുനാളിന് മാതാവിന്റെയും ഉണ്ണീശോയുടെയും തിരുരൂപങ്ങളില്‍ അണിയിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നല്‍കാനൊരുങ്ങി കൊച്ചി മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ ഇടവക

മഹാപ്രളയക്കെടുതിയനുഭവിക്കുന്നവരെ സഹായിക്കാൻ കൊച്ചി മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ ഇടവക. തിരുനാളിന് മാതാവിന്റെയും ഉണ്ണീശോയുടെയും തിരുരൂപങ്ങളിൽ അണിയിക്കുന്ന 25 പവന്റെ സ്വര്‍ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് ഇടവകയുടെ തീരുമാനം. ഇടവകയുടെ കേന്ദ്രസമിതി കൂടിയാണ് തീരുമാനമെടുത്തത്.
ഈ ആഭരണങ്ങള്‍ വിശ്വാസികള്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ചവയാണ്. ഇടവകയുടെ ഈ തീരുമാനത്തിന് ബിഷപ്പ് അംഗീകാരം നല്‍കിയാലുടന്‍ സ്വര്‍ണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.
https://www.facebook.com/Malayalivartha


























