പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കേരളത്തിന് കേന്ദ്രം ആദ്യ ഗഡുവായി 5000 കോടി രൂപയെങ്കിലും അനുവദിക്കണമായിരുന്നെന്ന് ജസ്റ്റിസ് കെമാല്‍പാഷ

പ്രളയക്കെടുതിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം നിരാശാജനകമാണെന്ന് ജസ്റ്റിസ് കെമാല്‍പാഷ. ഇതിനകത്തൊന്നും രാഷ്ട്രീയം കേന്ദ്ര സര്‍ക്കാര്‍ കാണരുത്. രാഷ്ട്രീയീ കാണരുത്. ആദ്യ ഗഡുവായി 5000 കോടിയെങ്കിലും കേന്ദ്രം അനുവദിക്കണമായിരുന്നു. അത്രക്ക് നാശമുണ്ടായിട്ടുണ്ട് . പ്രധാനമന്ത്രി നേരിട്ടു വന്ന് ചിന്താമഗ്ദനായി ഇരുന്നിട്ടും വെറും 500- 600 കോടിയേ നല്‍കിയുള്ളു. അത് പോരാ, പദ്ധതി കൊടുത്തെന്ന് കേന്ദ്രം പറഞ്ഞിട്ടു കാര്യമില്ല. പണത്തിന് പണമായി നല്‍കിയാലെ പറ്റുകയുള്ളു.
പുതിയ കേരളം പടുത്തുയര്‍ത്തണം. മഹാപ്രളയത്തില്‍ ഇപ്പോള്‍ കണക്കാക്കിയ നാശ നഷ്ടത്തിന്റെ എത്രയോ ഇരട്ടിയാണ് യഥാര്‍ഥ നാശനഷ്ടം. പ്രളയത്തെ പറ്റി അന്വേഷിക്കുന്നത് നല്ലതാണ്. മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മിഷന്‍ ചെയ്യണം. പ്രളയം നാം മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ശേഷം കേരളം എന്ന വിഷയത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha


























