മനുഷ്യ വിസര്‍ജ്യത്തിലുള്ള ഇ-കോളി ബാക്ടീരിയ മുതല്‍ അമോണിയം വരെ കുടിവെള്ളത്തിൽ; കുട്ടനാട്ടിലെ കുടിവെള്ളം ശുദ്ധമല്ലെന്ന് കണ്ടെത്തി

മഹാ പ്രളയത്തിന് ശേഷം നടത്തിയ പരിശോധനയില്‍ അപ്പര്‍കുട്ടനാട്ടിലെ കുടിവെള്ളം ശുദ്ധമല്ലെന്ന് കണ്ടെത്തൽ. മനുഷ്യ വിസര്‍ജ്യത്തിലുള്ള ഇ-കോളി ബാക്ടീരിയ മുതല്‍ അമോണിയം വരെ വെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
പരുമല പള്ളിയുടെ ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജല അതോറിറ്റിയുടെ പ്രത്യേക ലാബില്‍ നടത്തിയ പരിശോധനയിലാണ് വെള്ളം ശൂദ്ധമല്ലെന്ന് കണ്ടെത്തിയത്. എട്ട് ദിവസത്തിനിടെ നടത്തിയ പരിശോധ നയില്‍ ആയിരത്തി എഴുന്നൂറോളം കിണറുകളിലെ വെള്ളം ശുദ്ധമല്ലെന്ന് കണ്ടെത്തി.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച തിരുവല്ല, ചെങ്ങന്നൂര്‍ , എടത്വ നീരേറ്റുപുറം ഭാഗങ്ങളിലുള്ളവരുടെ കിണറുകളിലെ വെള്ളമാണ് പരിശോധിക്കുന്നത്.ഒരു ലിറ്റര്‍ വെള്ളം കുപ്പിയില്‍ എത്തിച്ചാല്‍ നാല് ദിവസത്തിനകം പരിശോധനാ ഫലം കിട്ടും.
https://www.facebook.com/Malayalivartha


























