തനിക്കെതിരെ പരാതിയുണ്ടെന്ന് പി.കെ ശശി എം.എല്‍.എ സമ്മതിച്ചു, യെച്യൂരിയും കോടിയേരിയും വിവരദോഷികളെന്ന ഒളിയമ്പ് തിരുത്തി, പരാതിയുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ അതാണ് ശരി, വിവരദോഷികളെന്ന് വിളിച്ചത് സി.പി.എമ്മിലുള്ളവരെയല്ല, ഈ മാസം അവസാനം ചേരുന്ന സംസ്ഥാന സമിതി പരാതി ചര്‍ച്ച ചെയ്യും

തനിക്കെതിരെ പരാതിയുണ്ടെന്ന് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി സമ്മതിച്ചു. യെച്യൂരിയും കോടിയേരിയും പരാതിയുണ്ടെന്ന് പറഞ്ഞാല്‍ അതാണ് ശരിയെന്ന് പി.കെ ശശി സമ്മതിച്ചു. പാര്‍ട്ടി പറയുന്നതാണ് പൂരണമായും ശരിയാണെന്നും ശശി സമ്മതിച്ചു. പാര്‍ട്ടിക്ക് അകത്തുള്ള കാര്യങ്ങള്‍ പുറത്ത് വിട്ടത് വിവരദോഷികളാണെന്ന് പറഞ്ഞത് സി.പി.എമ്മിലുള്ളവരെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി യച്യൂരിയും കോടിയേരിയുമാണ് ശശിക്കെതിരെ പരാതിയുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. യച്യൂരിയെയും കോടിയേരിയേയും വിവരദോഷികളെന്ന് പറഞ്ഞത് തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെയാണ് വിശദീകരണവുമായി ശശി രംഗത്തെത്തിയത്.
രാവിലെ പരാതിയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ കയ്യില്‍ പരാതിയുണ്ടോ, നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പി.കെ ശശി പരിഹസിച്ചിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്നും പറഞ്ഞിരുന്നു. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും. തന്നെ വേട്ടായാടുകയാണെന്നും ശശി ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് നിലപാട് മാറ്റിയത്. സംഭവം കൈവിട്ട് പോകുമെന്ന് മനസിലാക്കിയ പാര്‍ട്ടിനേതൃത്വം താക്കീത് നല്‍കി. ആരോപണങ്ങള്‍ കൊഴുക്കുമ്പോഴും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാണ് എം.എല്‍.എയുടെ തീരുമാനം.
സെപ്തംബര്‍ 30നും ഒക്ടോബര്‍ ഒന്നിനും സംസ്ഥാന സമിതി വിളിച്ചിട്ടുണ്ട്. അന്ന് ശശിക്കെതിരായ പരാതി ചര്‍ച്ച ചെയ്‌തേക്കും. മാതൃകാപരമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ ദോഷം ചെയ്യുമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ ഷൊര്‍ണൂര്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് പി.കെ ശശി അതിക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാം.
https://www.facebook.com/Malayalivartha

























