കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം... ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം

അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മാർക് വുഡ് ഫാക്ടറിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു തീ ആളിപടർന്നത്.
കാസർകോട്, ഉപ്പള, കുറ്റിക്കോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ പത്ത് ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് സൂചനകളുള്ളത്.
അതേസമയം കഴിഞ്ഞ ദിവസം വളപട്ടണം കീരിയാട്ട് പ്ലൈവുഡ് ഫാക്ടറിയിലും വൻതീപിടിത്തമുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീ പടർന്നത്.
പ്ലൈവുഡ് ഉണ്ടാക്കേണ്ട അസംസ്കൃത വസ്തുക്കൾ കത്തിനശിച്ചു. ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടായത്.
"
https://www.facebook.com/Malayalivartha

























