സ്വർണമെന്ന് കരുതി സ്ത്രീയുടെ മുക്കുപണ്ടം പൊട്ടിച്ച് ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ

സ്വർണമെന്ന് കരുതി സ്ത്രീയുടെ മുക്കുപണ്ടം പൊട്ടിച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിലായി. യു.പിയിലെ ഷഹരൻപുർ സ്വദേശി ഷഹജാദ് മുഹമ്മദ് (28) ആണ് കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂർ - മംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്.
ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷൻ വിടുമ്പോൾ യാത്രക്കാരിയുടെ മാല പൊട്ടിച്ച് ഷഹജാദ് പുറത്തേക്ക് ചാടുകയായിരുന്നു. എന്നാലിത് മുക്കുപണ്ടമായിരുന്നു. പുറത്തേക്ക് ചാടിയ യുവാവിനാകട്ടെ ഗുരുതര പരിക്കേറ്റു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ തെങ്ങിൽനിന്ന് വീണു എന്നാണ് പറഞ്ഞത്. എന്നാൽ, റെയിൽവേ പൊലീസും ആർ.പി.എഫും നടത്തിയ പരിശോധനയിൽ കുടുങ്ങി.
കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിലാക്കി, ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha

























