ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് ഷട്ടര്‍ അടച്ചത്. ഒരു ഷട്ടര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതോടെ ഓഗസ്റ്റ് ഒന്‍പതിനാണ് ട്രെയല്‍ റണ്ണിനായി ഷട്ടര്‍ ഉയര്‍ത്തിയത്.26 വര്‍ഷത്തിനുശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്.
അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് ട്രയല്‍ റണ്ണിനായി തുറന്നത്. പിന്നീട് ജലനിരപ്പ് വര്‍ധിച്ചതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അഞ്ച് ഷട്ടറുകളും തുറന്നത്.
https://www.facebook.com/Malayalivartha

























