പമ്പയെ പുനരുദ്ധരിക്കാന്‍ വേണ്ടത് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പ്രളയം കനത്ത നാശം വിതിച്ച പമ്പയെ പുനരുദ്ധരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്രളയം പമ്പാ ത്രിവേണിയെ അടിമുടി തകര്‍ത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ മണ്ഡല കാലം ആരംഭിക്കാന്‍ ഇനി കഷ്ടിച്ച് രണ്ട് മാസമേയുള്ളു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇത്ര വലിയ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. അതുകൊണ്ട് സര്‍ക്കാരിന്‍െ ഭാഗത്തുനിന്നുള്ള നിര്‍ലോപമായ സഹായം ഇതിന് കൂടിയേ കഴിയൂ. ബെയ്‌ലി പാലം അടിയന്തരമായി നിര്‍മിക്കണം. അതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവിശ്യപ്പെട്ടു.
പമ്പാ ത്രിവേണി പരിസരം മുഴുവന്‍ പ്രളയത്താല്‍ തകര്‍ന്നിടിഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പൂര്‍ണ്ണമായ സഹകരണം ഇല്ലെങ്കില്‍ മണ്ഡലകാലത്തിന് മുമ്പ് ഈ പ്രദേശത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. ഇതിനായി ഉടന്‍ തന്നെ മന്ത്രിമാരുടെയും എല്ലാ വകുപ്പ് തലവന്‍മാരുടെയും അടിയന്തര യോഗം വിളിക്കുകയും പമ്പയുടെ പുനരുദ്ധാരണത്തിന് വേണ്ടി ഒരു പ്രത്യേക മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കുകയും വേണം. സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കണം പമ്പ ത്രിവേണിയുടെ പുനരുദ്ധാരണം നടക്കേണ്ടത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭക്ത ജനങ്ങള്‍ക്ക് സുഗമമായി ത്രിവേണി കടന്ന് സന്നിധാനത്തേക്ക് പോകാന്‍ കഴിയുന്ന അവസ്ഥയല്ല ഉള്ളത്. കെട്ടിടാവശിഷ്ടങ്ങളും, വന്‍ വൃക്ഷങ്ങളും വന്നടിഞ്ഞ് പമ്പയും പരിസരവും താറുമാറായും, സഞ്ചാര യോഗ്യമല്ലാതെയും കിടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി അത്യധ്വാനം ചെയ്താല്‍ മാത്രമേ പഴയ പമ്പാ ത്രിവേണിയെ വീണ്ടെടുക്കാന്‍ കഴിയൂ. മാത്രമല്ല, ഇനി മുതല്‍ പ്രകൃതിക്കനുയോജ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അവിടെയുണ്ടാകൂ എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും വേണം.
നിലയ്ക്കലിനെ ബേസ് ക്യാമ്പായി വികസിപ്പിച്ചെടുന്നതിനും സര്‍ക്കാരിന്റെ പരിപൂര്‍ണ്ണമായ സഹായ സഹകരണങ്ങള്‍ കൊണ്ട് മാത്രമേ സാധിക്കൂ. രണ്ട് മാസത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളാണ് ഇവയൊക്കെ എന്നത് കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ഇതിനായുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ആരംഭിക്കണം. ഒരു മന്ത്രിതലസംഘത്തെത്തന്നെ ഇതിനായി ചുമതല പ്പെടുത്തണം. മാത്രമല്ല, ഒരു സര്‍വ്വ കക്ഷി യോഗം അടിയന്തരമായി വിളിച്ച് പമ്പ ത്രിവേണിയെ പുനരുദ്ധരിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേങ്ങള്‍ സ്വീകരിക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























