പ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച ; വയനാട്ടിൽ പലയിടത്തും ഇരുതലമൂരികളും മണ്ണിരകളും കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

പ്രളയത്തിനു ശേഷം കേരളം കൊടും വരൾച്ചയിലേക്ക്. നദികളിലെയും കിണറുകളിലെയും ജലം വറ്റിത്തുടങ്ങി . വയനാട്ടിൽ പലയിടത്തും മണ്ണിരകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ഇതിനു പുറമെ ഇരുതലമൂരികൾ കൂട്ടത്തോടെ പുറത്തെത്തുന്നു. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെടുന്നതിനെ തുടർന്നാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. വയനാട്ടിൽ വരാനിരിക്കുന്ന വലിയ വരൾച്ചയുടെ സൂചനയായി ജീവികളുടെ ആവാസ വ്യവസ്ഥയിലുണ്ടായ ഈ മാറ്റത്തെ കാണാം എന്നാണ് വിദഗ്ധർ പറയുന്നത്.
പനമരം, തൃശിലേരി, നടവയൽ മേഖലകളിൽ ഇടവഴികളിലും വയൽവരമ്പുകളിലും മാത്രമല്ല, വീടുകൾക്കുള്ളിൽപോലും നൂറുകണക്കിന് ഇരുതലമൂരികൾ പ്രത്യക്ഷപ്പെടുന്നു. മണ്ണിര, ഇരുതലമൂരി, കുഴിയാന, ചിതൽ, മുയൽ, കീരി തുടങ്ങി അനേകം ജീവികളുടെ ആവാസവ്യവസ്ഥയെ പ്രളയം ബാധിച്ചതായാണു വിലയിരുത്തൽ..
https://www.facebook.com/Malayalivartha

























