കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ട് പോയ യുവാവിനെ കൊലപ്പെടുത്തി, നാഗര്‍കോവിലില്‍ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു, ഗുണ്ടാനേതാവ് പാമ്പ് മനോജിന്റെ കാമുകിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണോ കൊലപാതകത്തിലേക്ക് നയിച്ചത്, ഒന്‍പത് വര്‍ഷം മുന്‍പ് നടന്ന വിവാഹത്തിന് പാമ്പ് പകവീട്ടുകയായിരുന്നോ? ഉത്തരംനേടി ക്രൈംബ്രാഞ്ച്

കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ട് പോയ യുവാവിനെ കൊലപ്പെടുത്തിയതായി, നാഗര്‍കോവിലില്‍ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൊല്ലം തട്ടാര്‍കോണം പ്രോമിസ്ഡ് ലാന്റില്‍ ജോണ്‍സന്റെ മകന്‍ രഞ്ജുവിന്റെ (40) മൃതദേഹമാണ് നാഗര്‍കൊവിലിലെ ഒഴിഞ്ഞപറമ്പില്‍ നിന്ന് പ്രത്യേക അന്വേഷണം കണ്ടെത്തിയത്.
കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഗുണ്ടാ നേതാവ് പാമ്പ് മനോജിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്നു. മനോജിന്റെ കൂടെയുണ്ടായിരുന്ന യുവതിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രഞ്ജു വിവാഹം കഴിച്ചിരുന്നു. അതായിരിക്കാം കൊലപാതക കാരണമെന്നും സംശയിക്കുന്നു. മനോജിന്റെ കൂട്ടാളിയായ ഉണ്ണി പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് അറിയുന്നു.
കൊല്ലത്തും തിരുവനന്തപുരത്തുമുള്ള മറ്റ് ഗുണ്ടാ സംഘങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കൊല്ലം മയ്യനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് പ്രാവ് വാങ്ങാനെന്ന വ്യാജേനെ വീട്ടിലെത്തിയ സംഘം രഞ്ജുവിനെ വിളിച്ചുകൊണ്ടുപോയത്. അതിന് ശേഷം ആരും രഞ്ജുവിനെ കണ്ടിട്ടില്ല. വീട്ടുകാര്‍ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് െ്രെകം എസ്.ഐ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























