ലൈംഗികപീഡന ആരോപണം; പി.കെ. ശശി എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ

ലൈംഗികപീഡന ആരോപണം നേരിടുന്ന പി.കെ. ശശി എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ. നേരത്തെ ശശിക്കെതിരെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
എന്നാൽ ശശിക്കെതിരെ കേസെടുക്കാൻ സംസ്ഥാന വനിത കമ്മീഷൻ ഇതുവരെ തയാറായിട്ടില്ല. എംഎൽഎയ്ക്കെതിരേയുള്ള പരാതിയിൽ സ്വമേധയാ കേസെടുക്കാൻ ചട്ടമില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറയുന്നത്. പരാതിക്കാരി പോലീസിലോ പൊതുവേദിയിലോ പരാതി ഉന്നയിച്ചാൽ നടപടിയെടുക്കുമെന്നും ജോസഫൈൻ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























