ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ സിപിഎം നടപടി ഉറപ്പായി ;പരാതിക്കാരിയെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണംതേടി ;പാർട്ടി ഭരണഘടനയ്ക്ക് അനുസൃതമായ നടപടിയെടുക്കുമെന്ന് സംസ്ഥാന കമ്മിറ്റി

ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ സിപിഎം നടപടി ഉറപ്പായി. ശശിക്കെതിരായ പീഡനാരോപണത്തിൽ നേരത്തെ ഇടപെട്ടെന്ന അവകാശവാദമാണ് പാർട്ടി ഉന്നയിക്കുന്നത്. ഓഗസ്റ്റ് 14 നാണ് പെൺകുട്ടിയുടെ പരാതി കിട്ടിയത്. പരാതിക്കാരിയെ നേരിട്ട് വിളിച്ചുവരുത്തി നേരത്തെ വിശദീകരണം തേടുകയും ചെയ്തു. പി.കെ.ശശിയെയും എകെജി സെന്ററിലേക്ക് വളിച്ചുവരുത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണം തേടി. തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാർട്ടി ഭരണഘടനയ്ക്ക് അനുസൃതമായ നടപടിയെടുക്കുമെന്നും സംസ്ഥാന കമ്മിറ്റി വിശദീകരിച്ചു.
https://www.facebook.com/Malayalivartha

























