പി.കെ. ശശി എംഎല്‍എയ്ക്കെതിരെ നടപടി വേണമെന്ന് വി.എസ്; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വി.എസ്സിന്റെ കത്ത്

വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പി.കെ. ശശി എംഎല്‍എയ്ക്കെതിരെ നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദന്. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വി.എസ് കത്തയച്ചു.
സ്ത്രീ സംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കണം. ശശിക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാവണം. കേന്ദ്രനേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























