പേയ്‌മെന്റ് സീറ്റ് വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു

തിരുവനന്തപുരം ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് സി.പി.ഐയിലുയര്‍ന്ന പേയ്‌മെന്റ് സീറ്റ് വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ ജി.ഹരികുമാറാണ് അമിക്കസ് ക്യൂറി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ലോകായുക്തയുടെ നിര്‍ദ്ദേശം.
അതേസമയം ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതു സംബന്ധിച്ച തീരുമാനങ്ങള്‍ അടങ്ങിയ മിനിട്ട്‌സ് പിടിച്ചെടുക്കുന്നത് സ്‌റ്റേ ചെയ്തു. അടുത്ത മാസം 30വരെ രേഖകള്‍ പിടിച്ചെടുക്കരുതെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചു. ഈ മാസം 20നാണ് ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടത്.
തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ മത്സരിപ്പിക്കുന്നതിനായി ബെനറ്റ് ഏബ്രഹാമില്‍ നിന്നും പണം വാങ്ങി സി.പി.ഐ സീറ്റ് വിറ്റുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഡിസംബര്‍ 24 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് ലോകായുക്തയുടെ നിര്‍ദ്ദേശം.
ഐ. ജി സുരേഷ് രാജ് പുരോഹിതിനാണ് അന്വേഷണ ചുമതല. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്നു ജില്ലാ കൗണ്‍സിലേക്ക് തരംതാഴ്ത്തപ്പെട്ട പി. രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാം എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























