അരയും തലയും മുറുക്കി ബിജെപി കേരളാ ഘടകം ; ലോക്‌സഭാ തെരെഞ്ഞടുപ്പിനെ നേരിടാന്‍ ബിജെപി കേരളാ ഘടകം ഒരുക്കം തുടങ്ങി

ലോക്‌സഭാ തെരെഞ്ഞടുപ്പിനെ നേരിടാന്‍ ബിജെപി കേരളാ ഘടകം അരയും തലയും മുറുക്കിത്തന്നെ ഇറങ്ങിയിരിക്കുകയാണ്. സിപിഎമ്മും കോണ്‍ഗ്രസും തെരെഞ്ഞടുപ്പിനെ നേരിടാന്‍ തന്ത്രങ്ങള്‍ മെനയുംന്നതുപൊലെ തന്നെ ബിജെപിയും അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബിജെപി കേരളാ ഘടകം ഇന്നലെ അമിത്ഷാ വസതിയിലാണ് തെരെഞ്ഞടുപ്പിനു വേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം കൂടിയത് പാര്‍ട്ടി കോര്‍ കമ്മറ്റിയംഗങ്ങളോട് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ആറ് മാസത്തെ പ്രവര്‍ത്തന പദ്ധതികളാണ് അമിത് ഷാ കോര്‍കമ്മറ്റിയോഗത്തില്‍ അവതരിപ്പിച്ചത്.
പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് വിശദമായി തന്നെ കോര്‍കമ്മറ്റിയോഗം ചര്‍ച്ചചെയ്തു. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ നേതാക്കള്‍ യോഗത്തില്‍ അമിത് ഷായെ ധരിപ്പിച്ചു. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്കുള്‍പെടെ ബിജെപി നേതൃത്വം കടക്കും.വളരെ നേരത്തെ തന്നെ പ്രചരണരംഗത്തിറങ്ങാനാണ് ബിജെപി തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സംസ്ഥാനത്തെ പ്രചരണ പൊതുസമ്മേളനങ്ങളുടെ തിയതി സംബന്ധിച്ചും കോര്‍കമ്മറ്റിയില്‍ ചര്‍ച്ചചെയ്തു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കോര്‍കമ്മറ്റിയംഗങ്ങളുമായി അമിത് ഷാ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അമിത് ഷായുടെ വസതിയില്‍ വെച്ചാകും കേരളത്തിന്റെ കോര്‍കമ്മറ്റിയോഗമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ഡെല്‍ഹിയിലെ ബിജെപി കേന്ദ്ര ഓഫീസിലാണ് കേരളത്തിന്റെ കോര്‍കമ്മറ്റിയോഗം ചേര്‍ന്നത്....
https://www.facebook.com/Malayalivartha
























