തന്റെ ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ കൈകൊടുത്ത് സ്വീകരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ് ആരോപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ ചാണ്ടി ഉമ്മന്റെ അപ്രതീക്ഷിത നീക്കം ആരും പ്രതീക്ഷിക്കാത്തതായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത ബിജെപി നേതാക്കളെയും അണികളെയും ഞെട്ടിച്ച് പ്രതിഷേധക്കാര്‍ക്ക് കൈ കൊടുത്ത് സൗഹൃദം ഒട്ടും വെടിയാതെ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ മാസ് എന്‍ട്രി. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി മധ്യമേഖലാ പ്രസിഡന്റ് ആര്‍. ഹരിയോടും മറ്റു നേതാക്കളോടുമാണ് ചാണ്ടി സൗഹൃദം പങ്കിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ വൈറലായി.
27ന് രാവിലെ പത്ത് മണിയോടെയാണ് ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. വികസന മുരടിപ്പ് ആരോപിച്ചായിരന്നു പ്രതിഷേധം. എംഎല്‍എ ഓഫീസിന് മുന്നില്‍വച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.
ഈ സമയം ചാണ്ടി ഉമ്മനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫീസില്‍ ഉണ്ടായിരുന്നു. പ്രതിഷേധ മാര്‍ച്ച് അവസാനിക്കാറായപ്പോള്‍ ചാണ്ടി ഉമ്മന്‍ പുറത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരിട്ട് കൈ നല്‍കുകയായിരുന്നു. എംഎല്‍എയുടെ അപ്രതീക്ഷിത നീക്കത്തോട് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചിരിച്ചുകൊണ്ട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























