ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍...ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400 ഇല്‍ അധികം കിലോമീറ്റര്‍ യാത്ര ചെയ്തു..

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാര്‍ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്.പുലര്‍ച്ചെ നാല് മണിക്ക് മന്ത്രിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസ പോസ്റ്റ്. കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400 ഇല്‍ അധികം കിലോമീറ്റര്‍ യാത്ര ചെയ്തു കാറില്‍ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. വെറുതെയല്ല പൈസയുള്ളവര്‍ ചികിത്സിക്കാന്‍ അമേരിക്കയില്‍ പോകുന്നത്... എന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് ഇങ്ങനെയാണ്:കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാര്‍ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്.1. മുദ്രാവാക്യം കഴുത്തില്‍ തട്ടി ഗുരുതരമായ കഴുത്ത് ഉളുക്കിയ വീണ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.
അഞ്ചര മണിക്കൂറോളം വീണ മന്ത്രിയെ പരിശോധിച്ചിട്ടും രോഗം കണ്ടെത്താനാകാതെ അവിടെ കിടത്തി MRI മെഷീന്‍ പോലും ഇല്ലാത്ത കാരണത്താല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു.2. പരിയാരം മെഡിക്കല്‍ കോളേജ് വിശദമായി പരിശോധിച്ചിട്ടും സംഭവം എന്തോ വലിയ ഗുരുതരമാണ് എന്ന് മനസ്സില്‍ ആയതല്ലാതെ പരിക്കും കണ്ടുപിടിക്കാന്‍ പറ്റിയില്ല, അത് ഭേദമായതുമില്ല.3. രണ്ടു ദിവസം ക്ഷമിച്ച മന്ത്രി ഒടുവില്‍ ഇന്ന് ഡിസ്ചാര്‍ജ് സമയത്തിന് മുന്‍പ് വെളുപ്പിന് 4 മണിക്ക് തന്നെ ഡിസ്ചാര്‍ജ് വാങ്ങി പോകുന്നു.4. മിന്നാരത്തില്‍ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയില്‍ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും
ക്രമീകരിക്കാതെ റോഡില്‍ കൂടി 400 ഇല്‍ അധികം കിലോമീറ്റര്‍ യാത്ര ചെയ്തു കാറില്‍ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു.സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. വെറുതെയല്ല പൈസയുള്ളവര്‍ ചികിത്സിക്കാന്‍ അമേരിക്കയില്‍ പോകുന്നത്..എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് . ഇന്നലെയും രാഹുൽ അതിരൂക്ഷമായി തന്നെ പ്രതികരിച്ചിരുന്നു . ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതു കൊണ്ടാണ് ഇന്ന് ഡിസ്ചാര്‍്ജ്ജ് ചെയ്തത്എന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിച്ചത്.
https://www.facebook.com/Malayalivartha
























