രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...

ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ആണ് ഹർജി പരിഗണിക്കുന്നത്. കേസിൽ തർക്കം എഴുതി സമർപ്പിക്കാൻ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി മാർച്ച് 6-ലേക്ക് മാറ്റിയത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത് കോടതിയിൽ ഹാജരായി.
ബലാത്സംഗം ഉൾപ്പെട്ട കേസായതിനാൽ ഇരയുടെ വിവരങ്ങൾ അടങ്ങിയ രേഖകളുടെ രഹസ്യസ്വഭാവം പ്രതിഭാഗം സൂക്ഷിക്കണമെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെ ജില്ലാ കോടതി രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ നൽകിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ മാർച്ച് 6-ന് വിശദമായ വാദം നടക്കും.
https://www.facebook.com/Malayalivartha
























