ആതുര സേവനത്തിനിടെ മരിച്ച ലിനിയുടെ മകനെ വാരിപ്പുണര്‍ന്ന് ഉമ്മ നല്‍കി നടന്‍ മമ്മൂട്ടി; മമ്മൂട്ടിയുടെ സ്‌നേഹ വാത്സല്യം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കേരളത്തിലെ നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ മകനെ വാരിപ്പുണര്‍ന്ന് ഉമ്മ നല്‍കി നടന്‍ മമ്മൂട്ടി. കൈരളി ടിവി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിലെത്തിയപ്പോഴാണ് ലിനിയുടെ മകനെ മമ്മൂട്ടി കൈകളിലെടുത്ത് ചുംബിച്ച് തന്റെ സ്‌നേഹവും വാത്സല്യവും പ്രകടിപ്പിച്ചത്. കുട്ടിയെ കണ്ടയുടന്‍ ഹസ്തദാനം നല്‍കുകയും വാരിയെടുത്ത് ഉമ്മകള്‍ നല്‍കുകയും ചെയ്യുന്ന താരത്തിന്റെ വീഡീയോ ഇതിനോടകം മൂവായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു.
പരിപാടിയിൽ നഴ്‌സ് ലിനിക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. പുരസ്‌കാരം സ്വീകരിക്കാന്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പം രണ്ടു മക്കളും വന്നിരുന്നു. ലിനിയുടെ നന്മയെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹറൈനിലെ ഒരുമ കൂട്ടായ്മ സമാഹരിച്ച ഒന്നര ലക്ഷം രൂപയും ലിനിയുടെ ഭര്‍ത്താവ് സജീഷ് കൈമാറി.
ഒറ്റപ്പെടലിലും വിഷമ സമയത്തും കൂടെ നിന്ന് ആശ്വസിപ്പിച്ച പ്രിയപ്പെട്ടവര്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും സര്‍ക്കാരിനും സജീഷ് ചടങ്ങില്‍ നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha


























